ആരോഗ്യമന്ത്രി വീണാ ജോർജിനെ രൂക്ഷമായിവിമർശിച്ച് സി പി ഐ പത്തനംതിട്ട ജില്ലാ സമ്മേളനം. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നാണ് സിപിഐ വീണക്കെതിരെ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. മുൻ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവര്‍ത്തനങ്ങളിലെ മികവും രണ്ടാം ഇടത് സര്‍ക്കാരിൽ വീണ ജോർജ് ഇല്ലാതാക്കി.ചിറ്റയം ഗോപകുമാറുമായി മന്ത്രിക്കുണ്ടായിരുന്ന തർക്കം ഇടതുമുന്നണിക്ക് നാണക്കേടായി. മന്ത്രിക്ക് ഫോൺ അലർജിയാണ്. ഔദ്യോഗിക നമ്പരിൽ നിന്ന് മന്ത്രിയെ വിളിച്ചാലും കോളെടുക്കില്ല. ഇടതുപക്ഷ മന്ത്രിക്ക് ചേർന്ന രീതിയിലല്ല മന്ത്രിയുടെ പ്രവർത്തനമെന്നും സിപിഐ വിമർശിച്ചു.അതേ സമയം, കെ യു ജനീഷ് കുമാർ എംഎൽഎ ക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയര്‍ന്നു. ജനീഷ് കുമാറിനു സിപിഐയോട് പുച്ഛമാണെന്നും എംഎൽഎയുടെ പെരുമാറ്റം മുന്നണിക്ക് ചേരുന്നതല്ലെന്നാണ് സിപിഐ സമ്മേളനത്തിലെ വിലയിരുത്തൽ.
കെകെ ശൈലജയുടെ കാലത്തുണ്ടായിരുന്ന നല്ല പേര് നഷ്ടപ്പെട്ടു,മന്ത്രിക്ക് ഫോൺ അലർജിവീണക്കെതിരെ സിപിഐ സമ്മേളനം

