Kerala News

ലോകായുക്ത നിയമഭേദഗതി അടക്കം 11ഓർഡിനൻസുകളിൽ ഒപ്പിടാതെ ഗവർണർ, ആരിഫ് മുഹമ്മദ് ഖാന്‍ ദല്‍ഹിയില്‍,കാലാവധി കഴിയുന്നത് തിങ്കളാഴ്ച

തിങ്കളാഴ്ച കാലാവധി കഴിയവെ ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ലോകയുക്ത ഓർഡിനൻസിൽ ഒരിക്കൽ ഗവർണർ ഒപ്പിട്ടിരുന്നതാണ്.എന്നാൽ നിയമസഭയിൽ ബിൽ കൊണ്ട് വരാത്തതിനാൽ ഇത് അടക്കം ഉള്ള ഓർഡിനൻസുകൾ പുതുക്കി ഇറക്കാൻ ജൂലൈ 27നു ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ബിൽ അവതരിപ്പിച്ചില്ലെങ്കിൽ സഭാ സമ്മേളനം തുടങ്ങുന്ന ദിവസം മുതൽ 42 ദിവസമാണ് ഓർഡിനൻസിന്റെ കാലാവധി. ഇപ്പോൾ ദില്ലിയിലുള്ള ഗവർണ്ണർ 12നു മാത്രമാണ് മടങ്ങി എത്തുക.കേരള ലോകായുക്ത ഭേദഗതി- രണ്ട്(പുതുക്കിയ തവണ), കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി- മൂന്ന്, കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചുനല്‍കലും- ഏഴ്, കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി- രണ്ട്, കേരള മാരിടൈം ബോര്‍ഡ് ഭേദഗതി- രണ്ട്, തദ്ദേശസ്വയംഭരണ പൊതുസര്‍വീസ്- ഒന്ന്, കേരള പൊതുമേഖലാ നിയമന ബോര്‍ഡ്- ഒന്ന്, കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ്- അഞ്ച്, ലൈവ് സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്രി ഫീഡ് ആന്‍ഡ് മിനറല്‍ മിക്‌സചര്‍- അഞ്ച്, കേരള ജൂവലറി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട്- ആറ്, വ്യവസായ ഏകജാലക ബോര്‍ഡും വ്യവസായ ടൗണ്‍ഷിപ്പ് വികസനവും- രണ്ട് എന്നിവയാണ് ഗവര്‍ണര്‍ ഒപ്പിടേണ്ട ഓര്‍ഡിനന്‍സുകള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!