Entertainment News

കുറേ വര്‍ഷങ്ങളായി അയാള്‍ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്;എപ്പോഴും ഫോണ്‍ ചെയ്ത് ശല്യം ചെയ്യും

ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ പുറത്തുവന്ന ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തീയേറ്റര്‍ റെസ്‌പോണ്‌സ് വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കിയെന്നയാള്‍ നിത്യ മേനോനെ തനിക്ക് വിവാഹം കഴിക്കണം എന്ന തരത്തിലൊക്കെ നിരവധി ഇടങ്ങളില്‍ പറഞ്ഞിരുന്നു.

വര്‍ഷങ്ങളായി താന്‍ നിത്യയോട് ഇക്കാര്യങ്ങള്‍ പറയുകയാണ് എന്ന തരത്തിലാണ് സന്തോഷ് ഇക്കാര്യങ്ങള്‍ ശ്രദ്ധ നേടിയ ശേഷം പലയിടങ്ങളില്‍ പറഞ്ഞിരുന്നത്.എന്നാൽ ഇയാൾ തന്നെ പിറകെ നടന്ന് വല്ലാതെ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് നിത്യ മേനോന്‍ പറയുന്നു. 19 (1)(എ) എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു നിത്യയുടെ പ്രതികരണം.പുള്ളി പറയുന്നത് കേട്ടിട്ട് വിശ്വസിച്ചാല്‍ നമ്മളാണ് മണ്ടന്‍മാരാകുന്നത്. കുറേ വര്‍ഷങ്ങളായി അയാള്‍ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, പബ്ലിക്ക് ആയി വന്നപ്പോ ഞെട്ടിപ്പോയി. ശരിക്കും ഞാനായത് കൊണ്ടാണ്. എനിക്കതില്‍ ഇടപെടാന്‍ പറ്റില്ല. എല്ലാവരും പറഞ്ഞു പരാതി കൊടുക്കാന്‍. അമ്മയെയും അച്ഛനെയും വരെ വിളിച്ചു. അവര്‍ ആരോടും വഴക്ക് ഉണ്ടാക്കുന്നവരല്ല. പക്ഷെ, അവർക്കു പോലും ദേഷ്യപ്പെട്ട് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അമ്മയ്ക്ക് കീമോ കഴിഞ്ഞിരിക്കുന്ന സമയത്തു പോലും ഇയാള്‍ വിളിച്ചു ബുദ്ധിമുട്ടിച്ചു.

നിരവധി നമ്പരുകള്‍ അത് കൊണ്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. മുപ്പതോളം നമ്പറുകള്‍ ബ്ലോക്ക് ചെയ്തു. ഫോണ്‍ വിളിച്ച് ഇയാളാണെന്ന് പറഞ്ഞാല്‍ സംസാരിക്കാതെ കട്ട് ചെയ്യും. ഒരു വഴിയുമില്ല മറ്റെന്ത് ചെയ്യാനാണ്. ഞാനുമായി പരിചയമുള്ള ഒരുപാട് പേരെ വിളിച്ചിട്ടുണ്ട്. പോലീസില്‍ പരാതി കൊടുക്കാന്‍ പലരും നിര്‍ബന്ധിച്ചു. അയാളെ കുറിച്ച് പ്രാര്‍ഥിക്കാന്‍ മാത്രമെ പറ്റു. എന്തോ ഒരു പ്രശ്‌നമുണ്ടെന്ന് തോന്നുന്നു- നിത്യ മേനോന്‍ പറഞ്ഞു.എന്നാൽ താൻ വിളിച്ചിട്ട് ഒരിക്കൽ പോലും നിത്യ ഫോൺ എടുത്തില്ലെന്നും ശല്യമാണെന്ന് പറഞ്ഞ് മെസേജ് ഇട്ടതിന് ശേഷം അവരുടെ പുറകെ പോയിട്ടില്ലെന്നും സന്തോഷ് പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനോടായിരുന്നു ഇയാളുടെ പ്രതികരണം. നിത്യ മേനോൻ പല കാര്യങ്ങളും അറിയാതെ ആണ് സംസാരിക്കുന്നത്. അവര് പറഞ്ഞല്ലോ 30 നമ്പറെന്ന്, അതെങ്ങനെ അത്രയും സിം ഒരാൾക്ക് കിട്ടും. ഞാൻ വിളിച്ചിട്ട് ഒരിക്കല്‍ പോലും അവർ ഫോൺ എടുത്തിട്ടില്ല. ഡിസ്റ്റർബൻസ് ആണെന്ന് പറഞ്ഞ് മെസേജ് അയച്ചതിന് ശേഷം ഞാനവരെ വിളിച്ചിട്ടില്ല. അവരുടെ അച്ഛൻ നല്ലൊരു മനുഷ്യനാണ്. പുള്ളിക്കാരി കാരണം എന്റെ കോൺടാക്ടിൽ ഉള്ള ഫ്രൺഷിപ്പ് വരെ നഷ്ടപ്പെട്ടു. ഇവരോടുള്ള സ്നേഹം കൊണ്ടല്ലേ പുറകെ നടക്കുന്നത്. ഞാനവരെ വേറെ എന്തെങ്കിലും ചെയ്തോ. എന്റെ അച്ഛനോട് വളരെ മോശമായി അവർ സംസാരിച്ചിട്ടുണ്ട്. എനിക്ക് എന്ത് സൈക്കോ പ്രശ്നമാണ് ഉള്ളത്. എനിക്കെതിരെ പരാതി നൽകി എഫ്ഐആർ ഇട്ടതാണ്. എന്നിട്ടവർ പിൻവലിച്ചതാണ്. അതില്ലെന്ന് അവർ പറയുന്നതാണ് സന്തോഷ് വർക്കി പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!