കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ 109 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്പ്രീത് സിങ്ങിന് വെങ്കലം. 355 കിലോ ഗ്രാമാണ് ലവ്പ്രീത് ഉയർത്തിയത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 192 കിലോയും സ്നാച്ചില്‍ 163 കിലോയും ലൗവ്പ്രീത് ഉയര്‍ത്തി. ഇത് രണ്ടും ദേശീയ റെക്കോര്‍ഡാണ്. 361 കിലോ ഉയര്‍ത്തിയ കാമറൂണിന്റെ ജൂനിയര്‍ പെറിക്ലക്സ് എന്ഗാഡ്യ ന്യാബെയേയു ഈ ഇനത്തില്‍ സ്വര്‍ണം നേടി. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ആയി.ഇതോടെ ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് ആകെ ഒൻപത് മെഡലുകളായി.
ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ലവ്പ്രീത് സിങ്ങിന് വെങ്കലം

