കേരളവ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പ് 31 ന്.2022 -24 വർഷത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് എറണാകുളം റെന ഇവന്റിൽ വെച്ച് നടക്കും. സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ മരണപ്പെട്ടതിനെ തുടർന്ന് നടത്തുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.നേരത്തെ താത്കാലികമായി കുഞ്ഞാവു ഹാജി ചുമതലയേറ്റിരുന്നു.രണ്ട് പേരാണ് മത്സരരംഗത്തുള്ളത്.സംസ്ഥാന വൈസ് പ്രസിഡണ്ടും തിരുവനന്തപുരം ജില്ലാ പ്രസിഡന്റും ആയ പെരിങ്ങമ്മലം രാമചന്ദ്രനും നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറിയും ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ രാജു അപ്സരയുമാണ് മത്സരരംഗത്തുള്ളത്. 14 ജില്ലകളിൽ നിന്നുമായി 444 കൗൺസിൽ അടങ്ങുന്ന സംസ്ഥാന കൗൺസിലിൽ നിന്നുമാണ് മത്സരം.36 വര്‍ഷത്തോളമായിരുന്നു ടി നസറുദ്ധീൻ സംസ്ഥാന പ്രസിഡന്റ് പദവിയിൽ ഉണ്ടായിരുന്നത്.36 വർഷത്തിനുശേഷം സംസ്ഥാന പ്രസിഡന്റ് പദവിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.
കേരളവ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന തിരഞ്ഞെടുപ്പ് 31 ന്

