Local

അറിയിപ്പുകള്‍

വനിതകള്‍ക്കായി സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കരിയര്‍ ഡെവലപ്‌മെന്റ് സെന്ററും സംയുക്തമായി വനിതകള്‍ക്ക് സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നല്‍കുന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വനിതകള്‍ക്കാണ് പരിശീലനം. 40 ദിവസത്തെ ജനറല്‍ പി.എസ്.സി മത്സര പരീക്ഷാ പരിശീലനമാണ് നല്‍കുക. ഒക്ടോബര്‍ 10 ന് ക്ലാസുകള്‍ ആരംഭിക്കും. താല്‍പരിയമുള്ളവര്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ സെപ്തംബര്‍ 28 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകര്‍ പ്ലസ്ടുവോ അതിന് മുകളില്‍ യോഗ്യതയുള്ളവരും ബി.പി.എല്‍ വിഭാഗക്കാരും ആയിരിക്കണം. ഫോണ്‍-0496-2615500. 

മൊബൈല്‍ഫോണ്‍ ടെക്‌നീഷ്യന്‍കോഴ്്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ കീഴില്‍ ആരംഭിക്കുന്ന കോഴ്‌സായ മൊബൈല്‍ഫോണ്‍ ഹാര്‍ഡ്‌വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി സെപ്തംബര്‍ 30. ആണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും.   വിശദവിവരങ്ങള്‍ക്ക്: 9847272572. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ
മാളിക്കടവ് ജനറല്‍  ഗവ.ഐ.ടി.ഐ  യില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍  ട്രേഡില്‍ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ  നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/മെക്കാനിക്കല്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/മെക്കാനിക്കല്‍/മെറ്റലറി/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ്/മെക്കാട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചവുമാണ് യോഗ്യതകള്‍.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 24 ന് രാവിലെ 11 ന് കോഴിക്കോട്  ഗവ.ഐ.ടി.ഐ   പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാവണം. ഫോണ്‍ : 0495-2377016. ടെണ്ടര്‍ ക്ഷണിച്ചു
വടകര ഐസിഡിഎസ് പ്രൊജക്ടില്‍ 2019-20 വര്‍ഷത്തില്‍ അങ്കണവാടി  കണ്ടണ്‍ിജന്‍സി വാങ്ങുന്നതിനുളള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന സമയം സെപ്തംബര്‍ 30  ന് രണ്ട് മണിവരെ. വിശദവിവരങ്ങള്‍ക്ക് 0495-2501822.
വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
സാംസ്‌കാരികകാര്യ വകുപ്പിന്റെ  കീഴിലെ ആറ•ുളയിലെ വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല (4 മാസം) കോഴ്‌സില്‍ അടുത്ത ബാച്ച് ആരംഭിക്കുന്നു.  കോഴ്‌സ് ഫീസ് – 25000 + ജി.എസ്.ടി. ആകെ സീറ്റ് – 25. യോഗ്യത – ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്റ്ഷിപ്പ്. അപേക്ഷഫോം 200 രൂപയുടെ മണിയോര്‍ഡറോ, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനയോ ഓഫീസില്‍ നിന്നു നേരിട്ടോ കൈപ്പറ്റാം. അവസാന തീയതി ഒക്‌ടോബര്‍ 31. അപേക്ഷകള്‍  www.vtsauvidyagurukulam.com വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അയക്കാം.  ഫോണ്‍ – 0468-2319740, 9847053294.സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടാവില്ല
സാങ്കേതിക കാരണങ്ങളാല്‍ 2019 സെപ്തംബര്‍ 27 ന് എറണാകുളം സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തല്‍  ഉണ്ടാവില്ലെന്ന് നോര്‍ക്ക റൂട്ടസ്  എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു. 

എല്‍.ഡി ടൈപ്പിസ്റ്റ് : തിരുത്തല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
 കോഴിക്കോട് ജില്ലയിലെ വിവിധ വകുപ്പുകളില്‍ എല്‍.ഡി ടൈപ്പിസ്റ്റ് (കാറ്റഗറി നം. 388/14) തസ്തികയുടെ 2016 ആഗസ്റ്റ് 31 ന് നിലവില്‍ വന്ന റാങ്ക് പട്ടികക്ക് 2019 ആഗസ്റ്റ് 30 ന് തിരുത്തല്‍ വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ സഹകരണബാങ്കില്‍ പ്യൂണ്‍, വാച്ച്മാന്‍ (പാര്‍ട്ട് ഒന്ന്) (കക എന്‍.സി.എ മുസ്‌ലിം) (ഡയറക്ട് റിക്രൂട്ട്‌മെന്റ് കാറ്റഗറി നമ്പര്‍- 649/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.
മള്‍ട്ടിടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ നിയമനം
വെളളിമാട്കുന്ന് ഗവ. ഗേള്‍സ് ഒബ്‌സര്‍വേഷന്‍ ഹോമിലെ കുട്ടികളുടെ പരിചരണത്തിനായി സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന മള്‍ട്ടിടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരെ കരാറാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. എട്ടാം ക്ലാസ്സും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുളളവര്‍ സെപ്തംബര്‍ 25 ന് രാവിലെ 10 ന് വെളളിമാട്കുന്ന് ഗവ. ഒബ്‌സര്‍വേഷന്‍ ഗേള്‍സ് ഓഫീസില്‍ കൂടിക്കാഴ്ച്ചക്കായി ഹാജരാകണം. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും കൂടിക്കാഴ്ചയ്ക്ക് കൊണ്ടുവരണം. പ്രായപരിധി 30 നും 50 നും ഇടയില്‍. ഫോണ്‍ – 04952731118. 

മുനിസിപ്പല്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്കുള്ള ഹരിതനിയമാവലി പരിശീലനം സമാപിച്ചു.
ഹരിതകേരളം മിഷനും കിലയും ചേര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ കോര്‍പ്പറേഷന്‍/നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും വേണ്ടി നടത്തിയ ഹരിതനിയമാവലി പരിശീലന പരിപാടി സമാപിച്ചു. പരിശീലനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുനിസിപ്പാലിറ്റി നിയമവും കെട്ടിടനിര്‍മ്മാണ ചട്ടങ്ങളും എന്ന വിഷയത്തില്‍ സി.കെ വിജയകുമാര്‍ (റിട്ട. അസി.ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്) ജല സംരക്ഷണത്തിനുള്ള നിയമങ്ങള്‍ സംബന്ധിച്ച് കോഴിക്കോട് ഹരിതകേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ പി. പ്രകാശ്, ഭക്ഷ്യ സുരക്ഷാ നിയമം ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. ജോസഫ് കുര്യാക്കോസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പരിശീലനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഫീല്‍ഡ്തല പ്രശ്‌നങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് അതാത് മുനിസിപ്പാലിറ്റികളില്‍ നടത്തേണ്ട വാര്‍ഡ്തല പരിശീലനങ്ങള്‍ സംബന്ധിച്ച് ക്യാമ്പയിന്‍ ആസൂത്രണം ചെയ്തു. പരിപാടികള്‍ക്ക് കിലയുടെ സെന്റ്രല്‍ കോര്‍ഡിനേറ്റര്‍ ബാലകൃഷ്ണന്‍. പി.കെ , ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ കുര്യാക്കോസ്. സി.എ, ഉനൈസ്.എം.എ, യങ്ങ് പ്രൊഫഷണല്‍മാരായ ആഗ്നേയ്.ജെ.പി, അമലദേവി. സി.എസ് എന്നിവരും പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!