National News

‘ഗുജറാത്ത് ഒരു ഡ്രൈ സ്റ്റേറ്റ് ആണ്. പക്ഷെ വിഷമദ്യം കഴിച്ച് 845 ലേറെ പേര്‍ മരിച്ചു’ ; ഡല്‍ഹി എംഎല്‍എ സൗരഭ് ഭരദ്വാജ്

ഗുജറാത്തിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നതിനു പിന്നാലെ, ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടി രംഗത്ത്. ഗുജറാത്ത് മദ്യനിരോധിത സംസ്ഥാനമാണെങ്കിലും, കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇവിടെ വിഷമദ്യം കഴിച്ചു മരിച്ചത് 845ല്‍ അധികം പേരാണെന്ന് ഡല്‍ഹി എംഎല്‍എ സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാട്ടി.

‘ഗുജറാത്ത് ഒരു ഡ്രൈ സ്റ്റേറ്റ് ആണ്. പക്ഷെ വിഷമദ്യം കഴിച്ച് 845 ലേറെ പേര്‍ മരിച്ചു. ഏത് രാഷ്ട്രീയക്കാരുടെ കീഴിലാണ് വിശാലമായ മദ്യവിതരണശൃംഗല പ്രവര്‍ത്തിക്കുന്നത്? മദ്യനിരോധനം മൂലം 15,000 കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടം, പക്ഷെ മദ്യവില്‍പന പരസ്യമായി നടക്കുന്നു. ആരുടെ കീശയിലേക്കാണ് ഈ പണം പോകുന്നത്?’, എംഎല്‍എ പറഞ്ഞു.

ഗുജറാത്തില്‍ വ്യാജമദ്യ കച്ചവടം തഴച്ചുവളരുന്നതുപോലെ, ഡല്‍ഹിയിലും സമാനമായ വ്യവസായം പച്ചപിടിച്ചു കാണണമെന്നാണ് ചിലരുടെ ആഗ്രഹമെന്ന് അദ്ദേഹം ആരോപിച്ചു. ഡല്‍ഹിയിലെ പുതിയ മദ്യനയം വിവാദമാകുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് ലഫ്.ഗവര്‍ണര്‍ ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.

”ഡല്‍ഹി സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചതു മുതല്‍ ഈ ആളുകള്‍ വളരെ അസ്വസ്ഥരാണ്. നിയമപരമായി പ്രവര്‍ത്തിക്കുന്ന മദ്യക്കടകള്‍ക്ക് പൂട്ടിട്ട്, വ്യാജമദ്യ വില്‍പന തഴച്ചുവളരണമെന്നാണ് ഇവരുടെ ആഗ്രഹം. ഡല്‍ഹിയില്‍ നിലവില്‍ 468 വൈന്‍ ഷോപ്പുകളുണ്ട്. അത് മുന്‍പത്തേക്കാള്‍ കുറവാണ് എന്നതാണ് വസ്തുത’ ഭരദ്വാജ് ചൂണ്ടിക്കാട്ടി.

അതേസമയം, വിഷമദ്യദുരന്തത്തില്‍ 28 പേര്‍ മരിച്ചതോടെ ഗുജറാത്ത് പോലീസ് 302-ാം വകുപ്പനുസിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!