National News

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 30കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അറസ്റ്റ്

ന്യു ഡല്‍ഹിയിലെ റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സ്‌റ്റേഷനിലെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് സ്റ്റാഫ് റൂമില്‍വെച്ചാണ് മുപ്പതുവയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ നാല് റെയില്‍വേ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.പ്രതികളില്‍ രണ്ടുപേരാണ് യുവതിയെ മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തത്. മറ്റുരണ്ടുപേര്‍ മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. പരാതിക്കാരിയായ യുവതി കഴിഞ്ഞ ഒരുവര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. രണ്ടുവര്‍ഷം മുമ്പാണ് പ്രതികളിലൊരാളെ തന്റെ സുഹൃത്ത് വഴി യുവതി പരിചയപ്പെട്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!