Local News

പുകയുന്ന യുവത്വം……സ്ത്രീകൾ അടക്കം ഇരകൾ ഒത്തൊരുമിച്ചാൽ തടയാം നമുക്ക് ഈ ലഹരിയെന്ന വിപത്തിനെ

നമ്മുടെ നാട്ടിൽ ഇന്ന് രാഷ്ട്രീയ വിവാദങ്ങൾ ചർച്ച ചെയ്യുന്ന പോലെത്തന്നെ ചർച്ച ചെയ്യപ്പെടേണ്ടുന്ന ഒന്നാണ് വർധിച്ചുവരുന്ന ലഹരി ഉപയോഗം.ഒരു വിഭാഗം കുട്ടികളും യുവാക്കളും,യുവതികളുമടക്കം ഇന്ന് ഈ ലഹരിയുടെ മായിക ലോകത്താണ് അവർ പുകച്ച് കളയുന്നത് അവരുടെ നല്ല ഭാവിയാണ്. എവിടെയാണ് നമുക്ക് തെറ്റ് പറ്റുന്നതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ മനസിലാക്കാൻ പറ്റാത്ത പ്രായത്തിൽ ലഹരികെണിയിൽ വീണുപോകുന്നു.

Drug Abuse and Addiction - HelpGuide.org

പുതുതലമുറയിൽ ലഹരിയുടെ സ്വാധീനം അതിഭീകരമാം വിധം വർധിച്ചിരിക്കുന്നുവെന്നാണ് ഇന്നത്തെ ഓരോ വാർത്തയും നമുക്ക് കാണിച്ചുതരുന്നത്. ചുറ്റും നോക്കുകയാണെങ്കിൽ ഇന്ന് മാത്രമായി കോഴിക്കോട് കുന്ദമംഗലം, മെഡിക്കല്‍ കോളേജ്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നുമായി ഏഴ് പേരെയാണ് എം ഡി എം എ,ഹാഷിഷ് ഓയിൽ തുടങ്ങി നിരോധിത ലഹരിമരുന്നുമായി പിടികൂടിയത് ഇവയിൽ എല്ലാവരുംതന്നെ 19 നും30 നും ഇടയിൽ പ്രായമുള്ളവരുമാണ്. കണക്ക് പ്രകാരം 14 മുതൽ 30 വരെ പ്രായമുള്ളവർക്കിടയിൽ കഞ്ചാവിന്റേയും ഗുളികകളുടെയും പുകയില ഉൽപന്നങ്ങളുടെയും പുതുയുഗ ലഹരി വസ്തുക്കളുടെയും ദുരുപയോഗം വർധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.സ്‌കൂൾ, കോളജ് പരിസരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ലഹരി മാഫിയകൾ നിറഞ്ഞാടുകയാണ്.

941 Stop Drug Abuse Stock Photos, Pictures & Royalty-Free Images - iStock


പലപ്പോഴായി ലഹരികടത്തിന് ഉപയോഗിക്കുന്ന വഴികൾ പോലും അതിശയകരമാം വിധമാണ്.പല പല മാർഗങ്ങളിലൂടെ ആർക്കും സംശയം തോന്നാത്ത വിധം പലയിടത്ത് നിന്നായി കേരളത്തിലേക്ക് മാരകമായ ലഹരിവസ്തുക്കൾ എത്തുകയാണ്. ഇവ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് അധികവും കുട്ടികളാണ് ഇക്കാര്യത്തിൽ മാതാപിതാക്കളുടെ ശ്രദ്ധയാണ് ആദ്യം വേണ്ടത് കുട്ടികൾ നിങ്ങളുടെ അറിവിനപ്പുറത്തേക്ക് വളര്‍ന്നു കഴിഞ്ഞോ, എന്ന് സ്വയം എല്ലാവരും ഒന്നവലോകനം ചെയ്യണം. ഇന്റര്‍നെറ്റും മറ്റ് ആധുനിക സൗകര്യങ്ങളും, വലവിരിച്ചു കാത്തിരിക്കുന്ന ലഹരി മരുന്നു മാഫിയയും അവരെ നമ്മളറിയാത്ത ഒരു ലോകത്തേക്കാണ് നയിക്കുന്നത്.ഒരുപക്ഷെ നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ടായിരിക്കാം ഓരോ കുട്ടികളും ഇങ്ങനെ ലഹരിയുടെ വഴിയിലേക്ക് തെന്നി വീഴുന്നത്‌.
മാധ്യമങ്ങളില്‍ ലഹരി സംബന്ധമായ വാര്‍ത്തകള്‍ വരുമ്പോള്‍ അവരുമായി തുറന്ന് സംസാരിക്കുകയും അവരെ അതിന്റെ ദൂഷ്യഫലങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയും അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയും . ചെയ്യുമ്പോൾ നമുക്ക് നമ്മുടെ കുട്ടികളെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും വീഴ്ചകളും തെറ്റുകളും സ്വാഭാവികമാണ് അവ തിരുത്തി കൂടെകൂട്ടാനാണ് നമ്മൾ ശ്രമിക്കേണ്ടത്.

Government's drug and alcohol plans must be clearer, says report - BBC News


തെറ്റിനെ തെറ്റായി ചൂണ്ടികാണിക്കുമ്പോഴും അവയെ എതിർക്കുകയും ചെയ്യുമ്പോൾ അത് മനസിലാക്കാനും ഉൾക്കൊള്ളാനുമാണ് നമ്മൾ ശ്രമിക്കേണ്ടത്.ലഹരി വസ്തുക്കളുടെ ഉപയോഗം ചോദ്യം ചെയ്യപ്പെടുമ്പോൾ അവിടെ കുറ്റകൃത്യമാണ് പലപ്പോഴായി ഉടലെടുക്കുന്നത് ചോദ്യ ചെയ്യപ്പെടുന്നത് ഇഷ്ടപ്പെടാതെ ചെയ്യുന്ന കുറ്റകൃത്യങ്ങളിലേക്ക് അത് നയിക്കുന്നു.അത്തരത്തിലൊരു സംഭവമായിരുന്നു വെണ്ണക്കട് തൂക്കുപാലത്തിന് സമീപം ലഹരി ഉപയോഗിച്ചവരെ വിലക്കിയപ്പോൾ വഴിയാത്രകാരനായ യുവാവിന് ലഭിച്ചത്.ശക്തമായ ബോധവത്കരണവും പ്രതിരോധ മാർഗങ്ങളും തേടേണ്ടത് അത്യാവിശമാണ് എന്തെന്നാൽ നമ്മുടെ തലമുറയെ ഈ ലഹരിയെന്ന ഈ അത്യാപത്തിലേക്ക് നമ്മൾ ഉന്തിവിടരുത്
ഓരോ പഞ്ചായത്തും മുൻകൈ എടുത്ത് കൊണ്ട് ബോധവത്കരണം നടത്താം റസിഡൻസുകൾ മുഖേന ക്ലാസുകൾ വെക്കാം അങ്ങനെ നിരവധി മാർഗങ്ങൾ നമുക്ക് തേടാം.പോലീസിനെയും എക്‌സൈസിനെയും ഒപ്പം കൂട്ടാം അവരുടെ കൂടെ കൂട്ടായ പരിശ്രമം കൊണ്ട് തന്നെയാണ് ഒരു പരിധിവരെ ഇതെല്ലം നിയന്ത്രിക്കാൻ സാധിക്കുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!