വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ഒരു ബസ്സിനു കൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പുര്‍ വിമാനത്താവളത്തില്‍ ഓടുന്ന ഇന്‍ഡിഗോ ബസ്സിന് മലപ്പുറം ആര്‍.ടി.ഒആണ് നോട്ടീസ് അയച്ചത്.പിഴ സഹിതം അടക്കേണ്ടത് 37000 രൂപയാണ്. രണ്ടാമത്തെ ബസ്സ് നിലവിൽ വിമാനത്താവളത്തിന് അകത്താണ്. അവിടെ നിന്ന് പുറത്തിറങ്ങിയാൽ മാത്രമേ ബസ് കസ്റ്റഡിയിൽ എടുക്കാനാവൂ എന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇന്നലെയാണ് ഇന്‍ഡിഗോയുടെ മറ്റൊരു ബസ് പിടിച്ചെടുത്തത്. ബസ് കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ പരിശോധന വ്യാപകമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു.വിമാനത്താവളത്തില്‍ ഓടുന്ന പല വണ്ടികളും കൃത്യമായ നികുതി അടക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പരിശോധന
കരിപ്പുരില്‍ ഇന്‍ഡിഗോയുടെ മറ്റൊരു ബസ്സിനും നോട്ടീസ്, 37000 രൂപ പിഴ

