സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി പാർലമെൻ്റിൽ എത്തിയ പി.ടി ഉഷപ്പമുള്ള ചിത്രങ്ങൾ ഫെയ്സ് ബുക്കിൽ പങ്കുവെച്ച് വി. മുരളീധരൻ എം.പി.
രാജ്യസഭാംഗമായി പി.ടി. ഉഷ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നടൻ സുരേഷ് ഗോപിയുടെ കാലാവധി കഴിയുന്ന അവസരത്തിലാണ് കേരളത്തിൽ നിന്ന് പി.ടി. ഉഷയെ രാജ്യസഭാംഗമാകുന്നത്. നേരത്തേ ബിജെപി ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിൽ ആവേശോജ്വലമായ വരവേൽപ്പ് നല്കിയിരുന്നു. ഡൽഹി ബിജെപി മുൻ അദ്ധ്യക്ഷനും എം.പിയുമായ മനോജ് തിവാരി, ബിജെപി സംഘടനാ സെക്രട്ടറി സിദ്ധാർത്ഥൻ എന്നിവർക്കൊപ്പം കായികതാരങ്ങളും മലയാളി സംഘടനാ ഭാരവാഹികളും പി.ടി.ഉഷയെ സ്വീകരിക്കാനെത്തി.ബുധനാഴ്ച രാവിലെ പതിനൊന്നിനാണ് ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുക. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, യുമായി ഉഷ കൂടിക്കാഴ്ച നടത്തി. ഭർത്താവ് വി.ശ്രീനിവാസനും ഉഷയ്ക്കൊപ്പം ഉണ്ടായിരുന്നു.
രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ പി.ടി.ഉഷ ഡൽഹിയിലെത്തി;സ്വാഗതം ചെയ്ത് വി. മുരളീധരൻ

