പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന മന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ ഫയലുകള്‍ വിളിപ്പിച്ച് തിരുവനന്തപുരം സിജെഎം കോടതി.നെടുമങ്ങാട് കോടതിയിൽ നിന്നുമാണ് ഫയലുകൾ വിളിപ്പിച്ചത്.16 വർഷമായിട്ടും വിചാരണ നടപടികള്‍ ആരംഭിച്ചില്ലെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.കേസില്‍ വിചാരണ തുടങ്ങാതെ നീണ്ടുപോകുന്നത് വീണ്ടും ചര്‍ച്ചയായിരുന്നു. ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നതിനു പിന്നാലെയാണ് കേസ് ചര്‍ച്ചയായത്.അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നതിനിടെ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂവിനെ രക്ഷിക്കാനാണ് തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആന്റണി രാജു ഇടപെട്ട് വെട്ടിച്ചെറുതാക്കിയത്.2014 ഏപ്രില്‍ 30-നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്. എന്നാല്‍, അഭിഭാഷകനായിരുന്ന ആന്റണി രാജു ഹാജരാകാത്തതിനാല്‍ കേസ് നിരന്തരം മാറ്റിവെക്കേണ്ടിവരുന്നുവെന്നാണ് ആരോപണം. 22 തവണയാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് നാലിന് കേസ് 23-ാം തവണ പരിഗണിക്കുമ്പോള്‍ ആന്റണി രാജു മന്ത്രിയാണ്.
തൊണ്ടിമുതലില്‍ കൃത്രിമം;ആന്റണി രാജുവിനെതിരായ കേസിൽ നെടുമങ്ങാട് കോടതിയിൽ നിന്ന് ഫയലുകള്‍ വിളിപ്പിച്ച് സിജെഎം കോടതി

