ഉത്തര്‍പ്രദേശിലെ അയോധ്യ സരയു നദിയിലൂടെ ബൈക്ക് ഓടിച്ച് വൈറലായി പുലിവാല് പിടിച്ച് യുവാവ്.വാഹനത്തിന്റെ ടാങ്കിന്റെ ലെവലിലെ വെള്ളത്തിലൂടെ ഷര്‍ട്ട് ഇടാതെയാണ് യുവാവിന്റെ ബൈക്ക് അഭ്യാസം. നിരവധി ആളുകള്‍ നദിയില്‍ ഈ സമയം കുളിക്കുന്നുമുണ്ട്. ഈ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നയാള്‍ എടുത്ത വീഡിയോയാണ് സമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്. നിയമവിരുദ്ധമാണ് അയാളുടെ പ്രവര്‍ത്തിയെന്നും ആളുകള്‍ അഭിപ്രായപ്പെട്ടിരുന്നു.വീഡിയോ വൈറലായതോടെ അയോധ്യ പോലീസ് കേസെടുത്തു ബൈക്ക് ഓടിച്ചയാളിനെതിരേ നടപടി സ്വീകരിക്കുകയും ചെയ്തു. വസ്ത്രം ധരിക്കാതെ നദിക്കുള്ളില്‍ വാഹനമോടിച്ച് കളിച്ചതിനാണ് പോലീസ് ഇയാള്‍ക്കെതിരേ ചെലാന്‍ നല്‍കിയിരിക്കുന്നത്. ബൈക്ക് അഭ്യാസം, ഹൈല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കല്‍, അധികൃതരുടെ നിര്‍ദേശം അനുസരിക്കാതെയുള്ള പ്രവൃത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.അയോധ്യയിലെ പുണ്യനദിയായി പരിഗണിക്കുന്ന ഒന്നാണ് സരയു നദി
ये RAM Ki Paidi Ban करवाकर ही मानेगा🤣
— Haresh 🇮🇳 (@HARESHRJADAV3) July 4, 2022
Bike Number: UP42 BA 2675@ayodhya_police @Uppolice@igrangeayodhya @dmayodhya
Note: Sir जो संभव हो उचित कार्यवाही करे।
Tags: #ramkipaidi #ayodhyaghats #ayodhyahub #ayodhya pic.twitter.com/wtqXJnzfh2