Entertainment News

അതിജീവിക്കാൻ പാട്പെടുന്നത് ദിലീപാണ്..നഷ്ടപെട്ടത് അയാൾക്കാണ് കാരണം അയാളുടെ വളർച്ച പിന്തുണച്ച് അഖിൽ മാരാർ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന് അനുകൂലമായ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ പരാമർശത്തിൽ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ.അതിജീവിക്കാൻ പാടുപെടുന്നത് നടൻ ദിലീപ് ആണെന്ന് അഖിൽ പറഞ്ഞു.നഷ്ടപെട്ടത് അയാൾക്ക് മാത്രമാണെന്നും ദിലീപ് തിരിച്ചുവരാതിരിക്കാനാണ് ഈ കേസ് നീട്ടിക്കൊണ്ടുപോകുന്നതെന്നും അഖിൽ പറയുന്നു.

അഖിൽ പറഞ്ഞത്

DGP റാങ്കിൽ ഇരുന്ന സത്യ സന്ധയായ ഒരു വനിത പോലീസുദ്യോഗസ്ഥ
പറയുന്നത് വിശ്വസിക്കാൻ പറ്റില്ല…
സത്യസന്ധയായ വനിത ജഡ്ജി തനിക്ക് മുന്നിൽ വന്ന തെളിവുകൾ പരിശോധിച്ച ശേഷം ദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ അവരെ മാറ്റാൻ സുപ്രീം കോടതിയിൽ പോകും…
അവരെയും വിശ്വാസമില്ല..
പകരം ഇവർക്ക് വിശ്വാസമാണ് …ആരെ..?
1.ബാലചന്ദ്ര കുമാറിനെ…
അതായത് ഇത്രയേറെ മാനസിക വിഷമം ഉണ്ടാക്കിയ സാഹചര്യത്തിലും സഹപ്രവർത്തകരിൽ പലരെയും അടുപ്പിക്കാതെ ഒറ്റപ്പെട്ടു നിന്നപ്പോഴും ദിലീപ് വിളിച്ചു വീട്ടിൽ കയറ്റി…തന്റെ ഭാര്യയ്ക്കും കുടുംബ അംഗങ്ങൾക്കും ഒപ്പം ഇരുത്തി ഭക്ഷണം നൽകിയും വിഷമങ്ങൾ പറഞ്ഞും കൂടെ നിർത്തിയ ഒരുവൻ..അത്രയേറെ തന്നേ വിശ്വസിച്ചു വീട്ടിൽ കയറ്റിയ സാഹചര്യത്തിൽ ആ വീട്ടിൽ നടന്ന കാര്യങ്ങൾ റെക്കോര്ഡ് ചെയ്തു വെച്ചു 4 വർഷങ്ങൾ കഴിഞ്ഞപ്പോൾ പുറത്തു വിട്ടു ദിലീപിനെ ഒറ്റു കൊടുക്കാൻ നോക്കിയ പരമ നാറി എന്ന് വിളിച്ചാൽ എന്തോ എന്ന് വിളി കേൾക്കാൻ അർഹത ഉള്ള ഒരുവൻ..
നിങ്ങൾ ഒന്നാലോചിച്ചു നോക്കു..
നിങ്ങൾ നിങ്ങളുടെ ഒരടുത്ത സുഹൃത്തിനെ വീട്ടിൽ വിളിച്ചു കയറ്റുന്നു..സ്വാതന്ത്യം നൽകുന്നു..അവനെ സഹോദരനെ പോലെ കാണുന്നു.. കുറെ നാൾ കഴിയുമ്പോൾ അവൻ നിങ്ങൾക്ക് ഒരു വീഡിയോ അയച്ചു തരുന്നു..നിങ്ങളുടെ കിടപ്പറ രംഗങ്ങൾ ഒളിക്യാമറ യിൽ അവൻ പകർത്തിയിരിക്കുന്നു..
അവന് പണം കൊടുക്കണം…
ഇത്തരത്തിൽ മനോ വൈകല്യം ഉള്ള ഒരുവനെ മാധ്യമങ്ങൾക്കും സാംസ്കാരിക നാറികള്ക്കും വിശ്വാസമാണ്…
2.കേരള പോലിസിനെ
ചിരിപ്പിച്ചു കൊല്ലും…
സത്യം പറയാൻ ആണോ മാധ്യമങ്ങൾ അതോ മാധ്യമങ്ങൾ പറയുന്നതാണോ സത്യം..എന്ന് കോടതിമുറിക്കുള്ളിൽ അലറിവിളിച്ച പ്രിത്വിരാജിന്റെ ജനഗണമനയിലെ കഥാപാത്രം നമ്പി നാരായണന്റെ അവസ്‌ഥ കൂടി നമ്മെ ഓർപ്പെടുത്തുമ്പോൾ ആ വേഷത്തിൽ നിന്നും ഇറങ്ങി കഴിഞ്ഞപ്പോൾ മാധ്യമങ്ങൾ പറയുന്നതാണ് സത്യം എന്ന് വിശ്വസിച്ചു നിലപാട് സ്വീകരിച്ചു..
അതി ജീവിക്കാൻ പാട് പെടുന്നത് ദിലീപാണ്..നഷ്ടപെട്ടത് അയാൾക്കാണ്..അതിനുള്ള കാരണം അയാളുടെ വളർച്ച ആയിരുന്നു..
അയാളെ വീഴ്ത്താൻ തക്കം പാർത്തിരുന്ന ചെന്നായകൾ ഒരുമിച്ചതാണ് ഈ കേസും ഗൂഢാലോചനയും എല്ലാം..
അയാൾ ഒരിക്കലും തിരിച്ചു വരാതിരിക്കാൻ ആണ് ഈ കേസ് പരമാവധി നീട്ടി കൊണ്ട് പോകുന്നത്..
100% കോടതി അയാളെ വെറുതെ വിടും എന്നുറപ്പുള്ളത് കൊണ്ടാണ് സമൂഹ മധ്യത്തിൽ അയാളെ കുറ്റവാളി ആയി നിർത്താൻ മാധ്യമങ്ങൾ മത്സരിക്കുന്നത്..
സാമാന്യ ബോധം ഉള്ളവർക്ക് വേണ്ടിയുള്ള എഴുത്ത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!