National News

ഒ പനീർസെൽവത്തെ പാർട്ടിയിൽ നിന്നു പുറത്താക്കി;പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ഔട്ട് ആക്കൽ

മുൻ തമിഴ്നാട് മുഖ്യമന്ത്രി ഒ പനീർസെൽവത്തെ പാർട്ടിയിൽ നിന്നു പുറത്താക്കി അണ്ണാഡിഎംകെ.ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രത്യേക പ്രമേയത്തിലൂടെയാണ്‌ പനീര്‍ശെല്‍വത്തെ പുറത്താക്കിയ നടപടിയുണ്ടായത്. പനീര്‍ശെല്‍വത്തെ പിന്തുണക്കുന്നവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്‌.പനീർസെൽവം ഡിഎംകെ ഭരണത്തിനൊപ്പം നിൽക്കുന്നുവെന്നും ഭരണകക്ഷി നേതാക്കളുമായി ബന്ധമുണ്ടെന്നും എഐഎഡിഎംകെയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി. പാർട്ടി താൽപര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായാണ് ഒപിഎസ് പ്രവർത്തിച്ചത്. പളനിസ്വാമിക്കൊപ്പം ജൂൺ 23-ന് അദ്ദേഹം സംയുക്തമായി വിളിച്ചുചേർത്ത ജനറൽ കൗൺസിൽ യോഗം നിർത്തിവയ്ക്കാൻ പൊലീസിനെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ അദ്ദേഹം സ്വീകരിച്ചു. പനീർസെൽവം സ്വാർത്ഥതാൽപര്യങ്ങൾ പിന്തുടരുകയാണെന്ന് എഐഎഡിഎംകെ ആരോപിച്ചു.

ഇതുവരെ പാര്‍ട്ടി കോഓർഡിനേറ്ററായി പനീര്‍ശെല്‍വവും ജോയിന്റ് കോഓര്‍ഡിനേറ്ററായി പളനിസ്വാമിയും തുടര്‍ന്നുവരികയായിരുന്നു. പളനിസ്വാമി പക്ഷം വിളിച്ച യോഗം സ്റ്റേ ചെയ്യണമെന്ന പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി കോടതി അംഗീകരിച്ചിരുന്നില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!