ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം വിക്രം മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ആറ് മിനിറ്റുളള മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ എക്സ്ക്ലൂസിവ് ദൃശ്യങ്ങൾ വിഡിയോയിൽ കാണാം.
അൻപ് അറിവ് സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ രംഗങ്ങളുടെ ചിത്രീകരണവും, കമൽഹാസന്റെ പുഷ് അപ് വ്യായാമവും റോളക്സിന്റെ എൻട്രിയുമൊക്കെ വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം.
ജൂണ്‍ 3നാണ് വിക്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന റോളിലെത്തിയ ആക്ഷന്‍ എന്റര്‍ടെയിനറാണ് വിക്രം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ക്യാമറ.
ചെമ്പന്‍ വിനോദ് ജോസും ചിത്രത്തില്‍ പ്രധാന റോളിലത്തിയിരുന്നു. റോളക്സ് എന്ന കഥാപാത്രമായി സൂര്യയുടെ കാമിയോ വില്ലന്‍ റോളും സിനിമയെ ബോക്സ് ഓഫീസില്‍ തുണച്ചിരുന്നു. വിക്രം ടു, വിക്രം ത്രീ എന്നീ ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സൂപ്പര്‍താര മൂല്യത്തിനൊത്ത ബോക്‌സ് ഓഫീസ് വിജയമില്ലാത്ത കമല്‍ഹാസന്‍ വിക്രം എന്ന ഒറ്റ ചിത്രത്തിലൂടെ രജനികാന്ത്, വിജയ്, അജിത്ത് എന്നീ ഒന്നാം നിര സൂപ്പതാരങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയായിരുന്നു.