കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള വിജയോത്സവം ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എം പി ശിവാനന്ദൻ നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് ടി ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതം പറഞ്ഞത് പ്രിൻസിപ്പാൾ കല ടീച്ചർ ആയിരുന്നു.ഉദ്ഘാടനത്തിനുശേഷം മലപ്പുറം ജില്ലാ വിജയഭേരി കോർഡിനേറ്റർ ടി സലീം കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ്സ്നടത്തി.ഉദ്ഘാടന യോഗത്തിൽ എം പ്രവീൺ ഡെപ്യൂട്ടി
ഹെഡ്മാസ്റ്റർ,ത്രിവിക്രമൻ മാസ്റ്റർ,സക്കീർഹുസൈൻ,രജിത പി,രാജനാരായണൻ ടി, ശ്രീജിത്ത് എ പി
എന്നിവർ ആശംസ നേർന്നു.വിജയോത്സവം കൺവീനർ യൂനസ് സലീം പി വി യോഗത്തിന് നന്ദി രേഖപ്പെടുത്തി
കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള വിജയോത്സവം ഉദ്ഘാടനം ചെയ്തു

