Kerala News

കോഴിക്കോട് ആവിക്കലില്‍ മാലിന്യപ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ പൊലീസും സമരക്കാരും തമ്മിൽ സംഘർഷം,ലാത്തിച്ചാര്‍ജ്, കണ്ണീര്‍ വാതകം

ആവിക്കൽ തോടിൽ മലിന ജലപ്ലാന്റിനെതിരായ ഹർത്താലിനിടയിൽ സംഘർഷം. പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.വഴിതടഞ്ഞ നാട്ടുകാരെ പൊലീസ് അടിച്ചോടിച്ചു. പ്ലാന്റ് നിർമ്മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികൾ പറഞ്ഞു.സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് പോലീസ് നടപടി. രാവിലെ ഒന്നരമണിക്കൂറോളം സമരക്കാര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിലാണ് സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. വാഹനങ്ങൾ തടയില്ലെന്നും അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും സമരസമിതി അറിയിച്ചിരുന്നു. ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിനിടയിലും കനത്ത പോലിസ് കാവലിൽ മലിനജല സംസ്കരണ പ്ലാന്റ് നിർമാണ ജോലികൾ പുരോഗമിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!