കാരന്തൂർ എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. കോഴിക്കോട് താലൂക്ക് യൂനിയൻ പ്രസിഡണ്ട് ഗോപിനാഥൻ നായർ ഉദ്ഘാടനം നിർവ്വഹിച്ചു. കരയോഗം സെക്രട്ടറി അച്ചുതൻനായർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കിഴക്കെയിൽ സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയൻ വൈസ് പ്രസിഡണ്ട് സുകുമാരൻനായർ മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി സുനിൽകുമാർ പരിയങ്ങാട്ട് (പ്രസിഡണ്ട്), ടിഎം.പ്രേമചന്ദ്രൻ(സെക്രട്ടറി), സതീഷ് കുമാർ(ട്രഷറർ), ബാലചന്ദ്രൻനായർ, വിജയരാഘവൻനായർ, ചന്ദ്രമോഹൻ, പ്രമോദ് കുമാർ (അംഗങ്ങൾ) എന്നിവരെ യോഗം തെരഞ്ഞെടുത്തു. ചടങ്ങിൽ കുട്ടികൾക്ക് പുസ്തകവിതരണം നടത്തി.
എൻഎസ്എസ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി

