International News

ലഗേജിലൂടെ മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ യുവതികള്‍ പിടിയില്‍;അപൂര്‍വ്വ ഇനത്തില്‍ പെടുന്ന രണ്ട് വെള്ള മുള്ളന്‍പന്നികള്‍ ഉൾപ്പെടെ 109 മൃഗങ്ങൾ

ലഗേജിലൂടെ മൃഗങ്ങളെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ അറസ്റ്റില്‍. തിങ്കളാഴ്ചയാണ് ഇവർ തായ്‌ലാന്‍ഡ് അധികൃതര്‍ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ പിടിയിലായത്. 109 കുഞ്ഞുമൃഗങ്ങളെയാണ് ഇവര്‍ ലഗേജില്‍ ഒളിപ്പിച്ചത്.

This is one of two armadillos that were rescued Monday from a traveler's luggage in Bangkok, Thailand.

എക്സ്-റേ പരിശോധനയ്ക്ക് ശേഷം രണ്ട് സ്യൂട്ട്കേസുകളിലായി മൃഗങ്ങളെ കണ്ടെത്തിയതായി തായ്‌ലൻഡിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നാഷണല്‍ പാര്‍ക്ക്സ്, വൈല്‍ഡ്‍ലൈഫ് ആന്‍റ് പ്ലാന്‍റ് കണ്‍സര്‍വേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇവയില്‍ അപൂര്‍വ്വ ഇനത്തില്‍ പെടുന്ന രണ്ട് വെള്ള മുള്ളന്‍പന്നികള്‍, രണ്ട് ഉറുമ്പ്തീനികള്‍, 35 ആമകള്‍, 50 പല്ലികള്‍, 20 പാമ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നുവെന്ന് കണ്‍സര്‍വേഷന്‍ വിഭാഗം വ്യക്തമാക്കി.ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന നിത്യ രാജ, സാക്കിയ സുൽത്താന ഇബ്രാഹിം എന്നീ രണ്ട് ഇന്ത്യൻ സ്ത്രീകളുടേതാണ് സ്യൂട്ട്കേസുകളെന്ന് തായ് അധികൃതർ പറഞ്ഞു.ഇവര്‍ക്കെതിരെ കസ്റ്റംസ്, വന്യജീവി നിയമങ്ങള്‍ പ്രകാരം കേസെടുത്തതായി അധികൃതര്‍ അറിയിച്ചു.

Two women traveling to Chennai, India, were detained and charged with violating multiple laws related to the smuggling of animals. Pictured: A white porcupine.


യുവതികളുടെ ലക്ഷ്യമെന്തായിരുന്നുവെന്നോ സ്യൂട്ട്‌കേസുകളിൽ നിന്ന് രക്ഷിച്ച ശേഷം മൃഗങ്ങൾക്ക് എന്ത് സംഭവിച്ചുവെന്നോ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്താവളങ്ങൾ വഴിയുള്ള മൃഗക്കടത്ത് ബാങ്കോക്കില്‍ സാധാരണമാണെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!