പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. കറുത്ത ഷർട്ടും മാസ്കും ധരിച്ചാവും യുവ എം.എൽ.എമാർ എത്തിയത്.കറുത്ത ഷർട്ടും മാസ്കും ധരിച്ചാണ് ഷാഫി പറമ്പിൽ ഉൾപ്പടെയുള്ള യുവ എം.എൽ.എമാർ എത്തിയത്.മാധ്യമങ്ങളുടെ പ്രവേശനം മീഡിയാ റൂമിൽ മാത്രമാണ്. മന്ത്രിമാരുടെ ഓഫീസിലും പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും ഉൾപ്പടെ മാധ്യമപ്രവർത്തകരെ വിലക്കിയിരിക്കുകയാണ്.രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്കി. ടി. സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് അടുമതി തേടി നോട്ടീസ് നല്‍കിയത്.ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളും ഉയർത്തുകയും പ്രതിപക്ഷ എംഎല്‍എമാർ മുദ്രാവാക്യം വിളി ആരംഭിക്കുകയും ചെയ്തു. തുടർന്ന് സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷബഹളം തുടർന്നതിനാല്‍ സഭ തല്‍ക്കാലത്തേക്ക് നിർത്തിവെച്ചു.അഞ്ച് മിനിറ്റ് മാത്രമാണ് സഭ നടന്നത്. അടിയന്തര പ്രമേയ നോട്ടീസ് പരിഗണനയിലാണെന്ന് സ്പീക്കർ തുടക്കത്തില്‍ വ്യക്തമാക്കി. ബാനറുകളും പ്ലക്കാർഡുകളും ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷം ബഹളം തുടർന്നു. മാധ്യമങ്ങള്‍ക്ക് കടത്ത നിയന്ത്രണമാണ് സഭയില്‍ ഏർപ്പെടുത്തിയിരുന്നത്.മുഖ്യമന്ത്രിക്കെതിരായ സ്വർണക്കടത്ത് ആരോപണങ്ങൾ മുതൽ എസ്എഫ്ഐ ആക്രമണം വരെയുള്ള നിരവധി വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കാനിരിക്കേയാണ് സഭാ നടപടികൾ നിർത്തിയത്.
നിയമസഭയിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷത്തിന്റെ യുവ എം.എൽ.എമാർ,ബഹളം,മാധ്യമങ്ങൾക്ക് നിയന്ത്രണം

