പുറംമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി ആരോപണം. പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് കൈയ്യേറ്റം ഉണ്ടായത്. അതിക്രമത്തിനിടെ വസ്ത്രം വലിച്ചുകീറിയതായി സൗമ്യ ജോബി ആരോപിക്കുന്നു.
എല്‍ഡിഎഫ് സ്വതന്ത്രയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം കഴിഞ്ഞ ദിവസം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അവിശ്വാസപ്രമേയ വോട്ടെടുപ്പ് ദിവസം പഞ്ചായത്ത് പ്രസിഡന്റും മറ്റ് യുഡിഎഫ് അംഗങ്ങളും വിട്ടുനിന്നു. തുടര്‍ന്ന് വോട്ടെടുപ്പ് നടന്നില്ല. ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് വരുന്നതിനിടെ സിപിഎം ഭരണസമിതി അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രസിഡന്റിനെ തടയുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
സൗമ്യയുടെ മുടിയില്‍ പിടിച്ച് വലിച്ചതായും പറയുന്നു. സിപിഎം പഞ്ചായത്ത് അംഗങ്ങളായ സാബു ബഹനാന്‍, ഷിജു പി.കുരുവിള, ലോക്കല്‍ സെക്രട്ടറി അജിത് പ്രസാദ് എന്നിവരുടെ നേതൃത്യത്തിലായിരുന്നു കയ്യേറ്റം നടന്നതെന്ന് സൗമ്യ പറഞ്ഞു.

