തമിഴ് സൂപ്പർ താരം വിജയ്യുടെ നാൽപ്പത്തിയെട്ടാം പിറന്നാൾ ആണിന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വിപണി മൂല്യവും ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നവരിലും മുന്‍പന്തിയിലാണ് ഇന്ന് വിജയ്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് വിജയ് ഇന്ന് ദളപതി എന്ന താരപദവിയിലേക്ക് എത്തിയത്.അതേസമയം വിജയ് നായകനായ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ‘വാരിസ്’ എന്നാണ് ചിത്രത്തിന്റെ പേര്. THE BOSS RETURNS എന്ന ടാഗ് ലൈനാണ് പോസ്റ്ററില്‍ ഉള്ളത്. കോട്ടിട്ട് ഇരിക്കുന്ന വിജയിയെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാന്‍ കഴിയുക.
വംശി പൈടിപ്പള്ളിയാണ് ‘വാരിസി’ന്റെ സംവിധായകന്. വിജയിയുടെ 66ാമത്തെ ചിത്രമാണിത്. രശ്മിക മന്ദാനയാണ് നായിക. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്.
ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്കിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്നുണ്ട്. ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു അഥിതി വേഷത്തില്‍ എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നത് രശ്മിക മന്ദാനയാണ്. പ്രകാശ് രാജ്, ശരത് കുമാര്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

