സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങൾ.ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയിരുന്നെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു കൂടാതെ നളിനി നെറ്റോയും ശിവശങ്കറും ചർച്ചകളിൽ പങ്കെടുത്തുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സ്വപ്നയുടെ ആരോപണം.സ്വർണം കടത്തിയെന്ന് കരുതപ്പെടുന്ന ബിരിയാണി പാത്രങ്ങൾ കൊണ്ടുപോയത് വലിയ കാറുകളിലായിരുന്നുവെന്നും ബിരിയാണി പാത്രങ്ങൾ സംബന്ധിച്ച ചാറ്റുകൾ തന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി. ആ ഫോൺ എൻഐഎയുടെ കസ്റ്റഡിയിലാണെന്നും വ്യക്തമാക്കി.
ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തി,മുഖ്യമന്ത്രി മകളുടെ ബിസിനസിന് ഷാർജ ഭരണാധികാരിയുടെ സഹായം തേടി

