Kerala News

ട്രോളാനൊന്നും ഞാനില്ല…വിജയശതമാനം 99.26 കുട്ടികളേ, നിങ്ങള് പൊളിയാണ്

എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ആശംസകൾ അറിയിച്ച് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ്.താൻ മന്ത്രിയായിരുന്ന കാലത്ത് വിജയശതമാനം ഉയർന്നതിലെ ട്രോളുകളെ പരോക്ഷമായി വിമ‍ർശിക്കുന്ന നിലയിലാണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

അബ്ദുറബിന്‍റെ കുറിപ്പ്

SSLC വിജയശതമാനം 99.26
കുട്ടികളേ, നിങ്ങള് പൊളിയാണ്…
എല്ലാവർക്കും അഭിനന്ദനങ്ങൾ!
ട്രോളാനൊന്നും ഞാനില്ല.
എല്ലാവർക്കും സുഖമല്ലേ…!

2015ല്‍ എസ്.എസ്.എല്‍.സി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ വിജയശതമാനം 98.57 ശതമാനമായിരുന്നു. അത് വരെ ഉള്ളതില്‍വെച്ച് റെക്കോര്‍ഡ് വിജയം എന്ന് എല്ലാവരും അന്ന് പ്രവചിച്ചിരുന്നു.വിജയശതമാനം കൂടിയതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ട്രോളുകള്‍ മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനുമെതിരെ വന്നിരുന്നു. അതേസമയം ഈ വർഷത്തെ എസ്എസ്എൽസി ഫലം വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപിച്ചത്. 99.26 ശതമാനം വിജയമാണ് ഇത്തവണ നേടിയിരിക്കുന്നത്. നൂറുമേനി നേടിയിരിക്കുന്നത് 2134 സ്കൂളുകളാണ്. സർക്കാർ 760. എയിഡഡ് 942 അൺഎയിഡഡ് 432 എന്നിങ്ങനെയാണ് നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!