Trending

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കുന്ദമംഗലത്ത് കോൺഗ്രസും , മുസ്ലിം ലീഗും പ്രതിഷേധ പ്രകടനങ്ങൾനടത്തി

കുന്ദമംഗലം: സ്വർണ്ണ – കറൻസി കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. ബിരിയാണി ചെമ്പിൽ കള്ളക്കടത്ത് നടത്തിയ പിണറായി വിജയൻ്റെ കോലം കത്തിച്ചു. ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി എം. ധനീഷ് ലാൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി, വൈസ് പ്രസിഡണ്ട് പി.ഷൗക്കത്തലി, ജന.സെക്രട്ടറി എ.ഹരിദാസൻ, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സി വി. സംജിത്ത് നേതൃത്വം നൽകി.

യൂത്ത് ലീഗ് പ്രതിഷേധിച്ചു.

കുന്ദമംഗലം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു. കുന്ദമംഗലത്ത് സംഘടിപ്പിച്ച ‘യുവ രോഷം’
ജില്ലാ യൂത്ത് ലീഗ് ട്രഷറർ കെ എം എ റഷീദ് ഉദ്ഘാടനം ചെയ്തു.

ഐ സൽമാൻ പെരുമണ്ണ അധ്യക്ഷനായി. ഒ സലീം, കുഞ്ഞിമരക്കാർ മലയമ്മ,
എം പി സലിം കുറ്റിക്കാട്ടൂർ,
യു എ ഗഫൂർ, ടി.പി.എം സാദിഖ്, അഡ്വ .ജുനൈദ്, സിറാജ് ഈസ്റ്റ് മലയമ്മ, മുഹമ്മദ് കോയ കായലം, സി ടി ശരീഫ്, ഹഖീം മാസ്റ്റർ, കളൻ തോട് സംസാരിച്ചു. കെ കെ ഷമീല്‍, ബൈജു, റസാഖ് പുള്ളന്നൂര്‍, യാസര്‍ പുവ്വാട്ടുപറമ്പ്, ഹാരിസ് പെരിങ്ങളം, നിസാര്‍ പെരുമണ്ണ, എന്‍ എ അസീസ്, അഷ്റഫ് കമ്പിളിപറമ്പ്, അന്‍സാര്‍ പെരുവയല്‍, സി എം മുഹാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!