Local News

വിവിധയിടങ്ങളിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആചരിച്ചു

അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള പോലീസ് അസോസിയേഷൻ, കേരളാപോലീസ് ഓഫീസർസ് അസോസിയേഷൻ കോഴിക്കോട് സിറ്റി കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ സിറ്റിയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും പോലീസ് യൂണിറ്റുകളിലും വൃക്ഷതൈ നടൽ നടത്തി. പരിപാടിയുടെ ജില്ലാ തല ഉത്ഘാടനം രാവിലെ 10 മണിക്ക് കമ്മിഷണർ ഓഫിസ് പരിസരത്ത് വൃക്ഷ തൈ നട്ടുകൊണ്ട് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ആമോസ് മാമ്മൻ നിർവഹിച്ചു . സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ എ.ഉമേഷ്‌, സംഘടന ഭാരവാഹികളായ വി.പി.പവിത്രൻ, സി.പ്രദീപ് കുമാർ, പി.ആർ.രഘിഷ്, ട്രാഫിക് ഇൻസ്‌പെക്ടർ എ.നസിർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജില്ലാ ആസ്ഥാനം, കൺട്രോൾ റൂം, വനിതാ സെൽ എന്നീ യൂണിറ്റുകളിലും വൃക്ഷ തൈ നട്ടു.

ജൂൺ .5. പരിസ്ഥിതി ദിനത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നിർദ്ദേശ്ശ പ്രകാരം ജില്ലയിൽ സി.യു.സിയുടെ നേതൃത്വത്തിൽ ഹരിത ഹസ്തം എന്ന പരിപാടിയുടെ ഭാഗമായി കുന്നമംഗലം മണ്ഡലത്തിൽ വൃക്ഷ ത്തൈ നടൽ മുറിയനാലിൽ D.cc.ജനറൽ സിക്രട്ടിയും സി.യു.സി.ജില്ലാ കോഡിനേറ്ററുംമായ വിനോദ് പടനിലം ഉൽഘാടനം ചെയ്തു കോണിക്കൽ സുബ്രമണ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് C.v. സജിത് . ബാബു കൊടമ്പാട്ടിൽ . ഫാത്തിമജസ്ലി. പി.കെ.അഷറഫ് . ടി. അഷറഫ് . കെ.വസന്തകുമാർ . വി.പി.പത്മനാഭൻ നായ . പി. ലോഹിതാക്ഷ്ൻ എന്നിവർ സംബന്ധിച്ചു

പഠനയാത്രയിലൂടെ പരിസ്ഥിതി ദിനാചരണം


ആരാമ്പ്രംഗവൺമെൻറ് എം. യു.പി .സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻറെയും ജെ ആർ സി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ആരാമ്പ്രം VM K ബൊട്ടാണിക്കൽ ഗാർഡനിലേക്ക് “പ്രകൃതി പഠനയാത്ര ” യിലൂടെ പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി പ്രവർത്തകനും സാഹിത്യകാരനുമായ ശ്രീ / വി.എം മുഹമ്മദ് കോയയുമായി കുട്ടികൾ സംവദിച്ചു. സ്കൂളിൽ രാവിലെ നടന്ന ചടങ്ങിൽ മടവൂർ വാർഡ് മെമ്പർമാരായ ശ്രീ / പുറ്റാൾ മുഹമ്മദ്, ശ്രീമതി സോഷ്മ സുർജിത് എന്നിവർ ചേർന്ന് മാവിൻ തൈ നട്ടു. തുടർന്ന് കുട്ടികൾക്കുള്ള ഗ്രാമപഞ്ചായത്തിന്റെ വൃക്ഷത്തെ വിതരണം നടന്നു. ഹെഡ് മാസ്റ്റർ ശ്രീ / സുരേഷ് ബാബു Pk സ്വാഗതവും പരിസ്ഥിതി സന്ദേശവും നൽകി. PTA പ്രസിഡണ്ട് സി.മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ GLPSചേനോത്ത് HM ശ്രീ / അബ്ദുൽ ഷുക്കൂർ ,ജയപ്രകാശ് പി ആബിദ് പി , അൻവർ ചക്കാലക്കൽ, ഹരിദാസ് പി കെ ,മൈമൂന ,ഹഫ്സ, സുമ K എന്നിവർ പ്രകൃതി പഠനയാത്രക്ക് നേതൃത്വവും ആശംസയും നേർന്നു. വിദ്യാർഥികൾക്ക് -പരിസ്ഥിതി ക്വിസ്, പോസ്റ്റർ നിർമാണം, തൈ നടൽ, സംരക്ഷണ സന്ദേശം പ്രചരണം എന്നിവ സംഘടിപ്പിച്ചു. ചടങ്ങിൽ പരിസ്ഥിതി കൺവീനർ റഹിയ ടീച്ചർനന്ദി പറഞ്ഞു.

ജെ ഐ എച്ച് കുന്ദമംഗലം വെസ്റ്റ് യൂനിറ്റ്തണൽ വിരിക്കാം ഫലമേകാൻ ഒരു തൈ വിതരണം മസ്ജിദുൽ ഇഹ്സാൻ മഹല്ല് പ്രസിഡന്റ് എം സിബ്ഗത്തുള്ള MP അബൂക്കർ മാസ്റ്റർ, സുബൈദ P P എന്നിവർക്ക് നൽകി ഉൽഘാടനം ചെയ്തു
പരിപാടിയിൽ Ak സുലൈമാൻ ലിയാഖത്ത് അലി, ഫാസിൽ മാസ്റ്റർ, K K അബ്ദുൽ ഹമീദ് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു

മർകസ് സെക്കൻഡറി സ്കൂൾ കാരന്തൂർ പരിസ്ഥിതി ദിനം ആചരിച്ചു.


മർകസ് സ്കൂൾ ഫോറെസ്റ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കോഴിക്കോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീമതി കെ നീതു ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി വാരം ചിത്ര രചന, നാച്ചുറൽ ഫോട്ടോ
ഗ്രഫി, വൃക്ഷ തൈ നടൽ, ഡിജിറ്റൽ പെയിന്റിംഗ്, പ്രശ്നോത്തരി, പ്രഭാഷണം തുടങ്ങയ വിവിധ പരിപാടികളോടെ പരിസ്ഥിതി വാരം അചരിക്കാൻ തീരുമാനിച്ചു.
കേരള ജൈവവൈവിധ്യ ബോർഡ് റിസോഴ്സ് പേർസൺ ഇ രാജൻ ജൈവവൈവിധ്യം എന്ന വിഷയത്തിൽ അധികരിച്ചു സംസാരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് റഷീദ് കാരന്തൂർ അധ്യക്ഷൻ വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതം നിർവഹിച്ചു. സ്കൂൾ എസ് ആർ ജി കോൺവീണർമാരായ അബ്ദുൽ ജലീൽ, അബൂബക്കർ, അബ്ദുൽ റഹ്മാൻ, എൻ സി സി cadet ശമ്മാസ് ആശംസകൾ അറിയിച്ചു. സ്കൂൾ ഫോറെസ്റ്ററി ക്ലബ്‌ കോർഡിനേറ്റർ മുഹമ്മദ്‌ സാലിം എൻ കെ നന്ദി പ്രകാശിപ്പിച്ചു

ലോക പരിസ്ഥിതി ദിനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലം മാപ്പിള എൽ .പി സ്കൂളിൽ യൂനിറ്റ് പ്രസിഡണ്ട് എം.ബാബുമോനും ജനറൽ സെക്രട്ടറി പി.ജയശങ്കറും വ്യക്ഷതൈ നട്ട് കൊണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എൻ.വിനോദ് കുമാർ, കെ.പി.ബഷീർ (പി.ടി.എ പ്രസിഡണ്ട് ), ജിജിത്ത് പൈങ്ങോട്ടുപുറം, ടി.വി. ഹാരിസ്, ഒ.പി.അസ്സൻകോയ, സുനിൽ കണ്ണോറ, എം.പി മൂസ, സജീവ് കിഴക്കയിൽ, ടി.സി. സുമോദ്, ഒ.പി.ഭാസ്കരൻ ,കെ.പി.നാസർ, എം.കെ.റഫീഖ്, എം. ഷമീർ ,കെ. സക്കീർ ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു.
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!