ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കാശ്മീരിലെ അനന്ത്നാഗില്‍ വെളളിയാഴ്ച വൈകി ആരംഭിച്ച ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഹിസ്ബുള്‍ ഭീകരനെ വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് നിസാര്‍ ഖണ്ഡെയാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്കും ഒരു നാട്ടുകാരനും പരിക്കേറ്റതായും കാശ്മീര്‍ മേഖലാ പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട ഭീകരനില്‍ നിന്നും എ കെ 47 തോക്കടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു. വെടിവയ്പ്പില്‍ പരിക്കേറ്റവരെയെല്ലാം ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് ഉടനെ മാറ്റിയതായും സ്ഥലത്ത് പരിശോധനകള്‍ നടത്തിയതായും പൊലീസ് അറിയിച്ചു.
ഭീകരാക്രമണത്തിന് പിന്നാലെ ജമ്മുഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ എടുത്തിട്ടുുണ്ട്. സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജമ്മുവിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പോസ്റ്റിംഗ് നല്‍കാനാണ് തീരുമാനം. കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ പെടുന്നവരേയും, പുറത്ത് നിന്നുള്ളവരേയുമാണ് മാറ്റുന്നത്. ഇവര്‍ക്ക് നേരെ ആക്രമണം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

