പി.ടി. പകര്‍ന്നുനല്‍കിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ് തൃക്കാക്കരയിലുണ്ടായതെന്ന് ഉമ തോമസ്.‘തൃക്കാക്കരക്ക് നന്ദി. ഇത് യു.ഡി.എഫിന്റെ ഉജ്വല വിജയമാണ്. ഇത് ചരിത്ര വിജയമാണ്. ഈ ഭരണകൂടത്തിനെതിരെയുള്ള തിരുത്തിക്കുറിപ്പാണിത്. 100 തികയ്ക്കാനുള്ള ഒരു സൗഭാഗ്യമായി മുഖ്യമന്ത്രി ഇതിനെ കണ്ടിരുന്നെങ്കില്‍ ഞാന്‍ അന്നേ പറഞ്ഞതാണ്. 99ല്‍ തന്നെ അത് നിര്‍ത്തുമെന്ന്. ഞാന്‍ അത് പാലിച്ചു.ചരിത്രവിജയമാണ് ഇവിടെ നേടിയത്. ഈ വിജയം എൻ്റെ പി.ടിക്ക് സമര്‍പ്പിക്കുകയാണ്. എൻ്റെ തൃക്കാക്കര എന്നെ ഏറ്റെടുത്തു. ഇതു ഉമാ തോമസും ഡോ.ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല. പിണറായിയും കൂട്ടരും യുഡിഎഫിനെതിരെ നടത്തിയ പോരാട്ടമായിരുന്നു. എന്നാൽ തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് അവര്‍ക്കെന്ത് വേണമെന്ന് തിരിച്ചറിഞ്ഞു തെരഞ്ഞെടുത്തു. എല്ലാവരോടും ഈ വിജയത്തിൽ നന്ദിയുണ്ട്. നേതാക്കൻമാരോടും തലമുതിര്‍ന്നവരോടും നന്ദിയുണ്ട്. ഉമ പറഞ്ഞു.
തൃക്കാക്കരയിലെ വിജയം പി.ടിക്ക് സമര്‍പ്പിക്കുന്നു,99ല്‍ നിര്‍ത്തുമെന്ന് അന്ന് പറഞ്ഞ വാക്ക് ഞാന്‍ പാലിച്ചു: ഉമയുടെ വാക്കുകൾ

