Kerala News

തൃക്കാക്കരയിലൂടെ സെഞ്ചുറി അടിക്കാന്‍ വന്ന മുഖ്യമന്ത്രി ക്ലീന്‍ബൗള്‍ഡ്; രമേശ് ചെന്നിത്തല

സെഞ്ചുറി അടിക്കാന്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലീന്‍ബൗള്‍ഡായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേതൃത്വത്തില്‍ മന്ത്രിമാര്‍ മുഴുവന്‍ തൃക്കാക്കരയില്‍ എത്തിയിട്ടും ജനങ്ങള്‍ എല്‍ഡിഎഫിനെ തള്ളിക്കളഞ്ഞെന്നെന്നും ചെന്നിത്തല ചൂണ്ടികാട്ടി.

ജനവിരുദ്ധമായ നയങ്ങള്‍ തുടരുന്ന സര്‍ക്കാരിനെതിരെയുള്ള ശക്തമായ ജനവിധിയായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേത്. ഉമ തോമസിന് നല്‍കിയ വമ്പിച്ച വിജയത്തിലൂടെ യുഡിഎഫിന്റെ അതി ശക്തായ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചതായും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ജാതിയും മതവും പറഞ്ഞ് മന്ത്രിമാര്‍ വീടുകള്‍ കയറി നടന്നിട്ടും തൃക്കാക്കരയിലെ വിശ്വാസികളായ ജനങ്ങള്‍ അവരെ തള്ളികളഞ്ഞതായും അദ്ദേഹം പറഞ്ഞു.

ജനവികാരം മനസ്സിലാക്കാെത ജനങ്ങള്‍ക്കുമേല്‍ കുതിര കയറുന്ന ഏകാതിപധിയായ പിണറായി വിജയനുള്ള ശക്തമായ തിരിച്ചടിയായി ഇത് വിലിയരുത്താന്‍ സാധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ നല്‍കിയ വിധിയെ വിനീതമായി സ്വീകിരിക്കുന്നു. ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ഒറ്റക്കെട്ടായി കോണ്‍ഗ്രസ് മുന്നോട്ട് പോകും. യുഡിഎഫിന്റെ തിരിച്ചുവരുവിനാണ് കളമൊരുങ്ങുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!