National News

ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ തീരുമാനം,വിആര്‍എസ് ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ

എയർ ഇന്ത്യയുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ തീരുമാനം.എയർ ഇന്ത്യയിലെ ജീവനക്കാർക്ക് വി ആർ എസ് ഏർപ്പെടുത്തി. 20 വർഷം സർവീസുള്ളവർക്ക് സ്വയം വിരമിക്കലിന് അപേക്ഷിക്കാം.ഇതുവഴി 3000 ജീവനക്കാരെ കുറയ്ക്കാനാവുമെന്നാണ് എയര്‍ ഇന്ത്യ കരുതുന്നത്. 55 വയസ്സ് തികഞ്ഞവര്‍ക്കും അതുപോലെ 20 വര്‍ഷം സ്ഥിരമായി ജോലി ചെയ്തവര്‍ക്കും വി.ആര്‍.എസിന് യോഗ്യതയുണ്ടായിരിക്കുമെന്ന് എയര്‍ഇന്ത്യാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പൈലറ്റുമാര്‍ക്ക് വി.ആര്‍.എസിനുള്ള അവസരമുണ്ടാവില്ല.വിമാന ജീവനക്കാരുടെയും ക്ലറിക്കൽ ജീവനക്കാരുടെയും മറ്റും കാര്യത്തിൽ വിആർഎസ് പ്രായപരിധി 40 വയസായി കുറച്ചിട്ടുണ്ട്. വിആർഎസിന് അപേക്ഷിക്കുന്ന യോഗ്യരായവർക്ക് ഒറ്റത്തവണത്തേക്കായി ഒരു എക്സ് ഗ്രാഷ്യ തുക നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

എയർ ഇന്ത്യയുടെ എച്ച്ആർ വിഭാഗം മേധാവി സുരേഷ് ദത്ത് ത്രിപഠിയാണ് ജീവനക്കാർക്ക് വിആർഎസ് തെരഞ്ഞെടുക്കാൻ അവസരം അറിയിച്ച് കത്തയച്ചത്. ടാറ്റ സൺസിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. എയർ ഏഷ്യാ ഇന്ത്യയിലും വിസ്താരയിലും ഭൂരിഭാഗം ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ പക്കലുണ്ട്. സിങ്കപ്പൂർ എയർലൈൻസ് ലിമിറ്റഡുമായി ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!