പയമ്പ്ര – രാജീവ്ജി ചാരിറ്റബിള്‍ സൊസൈറ്റി കുരുവട്ടൂരിന്റയും ലയണ്‍സ് ക്ലബ് സഫയറിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ GW LP സ്കൂള്‍ പൊയില്‍താഴം വെച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തി.
കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തംഗം ശ്രീമതി ശശികല പുനപ്പോത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രമോദ് കുമാര്‍ കെ.കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാവക്കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എസ് ചന്ദ്രകാന്ത് മുഖ്യ പ്രഭാഷണം നടത്തി. കെ സി ‘ഭാസ്ക്കരന്‍ മാസ്റ്റര്‍, ഡോ.നയന, ലയണ്‍സ് ക്ലബ് കാലിക്കറ്റ് സഫയര്‍ ഭാരവാഹികളായ പ്രകാശ് കുണ്ടൂര്‍, ദാമോദര്‍ പ്രസാദ്, നന്ദകുമാര്‍ മഠത്തില്‍, ബിജിത്ത് കുളങ്ങരേടത്ത്, കെ.രമേശന് എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് ഡയറക്ടര്‍ അജേഷ് പൊയില്‍താഴം നന്ദി രേഖപ്പെടുത്തി.

