തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗെല്ല രോഗബാധ. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.വയറിളക്കം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളാണ് വിദ്യാർഥികൾക്കുള്ളത്.ഹോസ്റ്റൽ അടച്ചിട്ടുമില്ല. ആരോഗ്യവകുപ്പ് അധികൃതർ കഴിഞ്ഞദിവസം ഹോസ്റ്റൽ സന്ദർശിച്ചിരുന്നു. വയറിളക്കം, പനി, വയറുവേദന, ചര്‍ദ്ദി, ക്ഷീണം, രക്തവും കഫവും കലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ രോഗലക്ഷണങ്ങള്‍. പ്രധാനമായും രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയും വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്.രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേളേജിലെ യൂണിയന് കലോത്സവം മാറ്റിവച്ചു.
തൃശ്ശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിക്ക് ഷിഗല്ല

