Kerala News

വിസ്മയയുടെ കേസിലെ അന്വേഷണ മികവിന് സംഘത്തെ നയിച്ച ഉദ്യോഗസ്ഥന് നടന്‍ മമ്മൂട്ടിയുടെ അഭിനന്ദനം

വിസ്മയ കേസിലെ അന്വേഷണ മികവിന് അന്വേഷണ സംഘത്തെ നയിച്ച ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. ബുധനാഴ്ച രാവിലെ കൊച്ചിയിലെ സിനിമാലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടി അഭിനന്ദിച്ചത്.

മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന ഓഫീസറാണ് രാജ്കുമാര്‍.തലയോലപ്പറമ്പ് സ്വദേശിയാണ് പി.രാജ്കുമാര്‍

ലഹരി വിരുദ്ധ ക്യാംപെയ്‌നുമായി ബന്ധപ്പെട്ട് അദ്ദേഹം ഹ്രസ്വ സിനിമകളും സംവിധാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ് മമ്മൂട്ടിയെ രാജ്കുമാര്‍ സന്ദര്‍ശിച്ചത്. കെയര്‍ ആന്‍ഡ് ഷെയര്‍ ഷെയര്‍ ഡയറക്ടര്‍മാരായ എസ്.ജോര്‍ജ്, റോബര്‍ട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി ജനറല്‍ മാനേജര്‍ ജോസ് പോള്‍ എന്നിവരും സന്നിഹിതരായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!