വിസ്മയ സ്ത്രീധനപീഡന കേസിലെ പ്രതി കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് കിരണ്‍കുമാറിനെ അടച്ചത്. രാവിലെ 11 മണിയോടെയാണ് കിരണ്‍കുമാറിനെ കൊല്ലത്തു നിന്നും പൂജപ്പുര ജയിലിലെത്തിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു കിരണ്‍ കുമാറിന്റെ മറുപടി. കിരണിനൊപ്പം പൊലീസിന്റെ വലിയ സന്നാഹമാണ് ഉണ്ടായിരുന്നത്.കിരണ്‍ കുമാറിന് പത്ത് വര്‍ഷത്തെ കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ഇന്നലെയാണ് കോടതി ശിക്ഷയായി വിധിച്ചത്. അഞ്ചുവകുപ്പുകളിലായി 25 വര്‍ഷത്തെ കഠിനതടവാണ് വിധിച്ചത്. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. അതിനാല്‍, 10 വര്‍ഷം ജയിലില്‍ കിടന്നാല്‍ മതിയാകും. പിഴ അടച്ചില്ലെങ്കില്‍ 27 മാസവും 15 ദിവസവും അധികം തടവില്‍ കഴിയണം.
ഇനി കാരാഗൃഹ വാസം കിരണ്‍കുമാര്‍ പൂജപ്പുര ജയിലില്‍

