National News

ജമ്മു കശ്മീരില്‍ ഏറ്റ്മുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു; മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീര്‍ ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി. ബാരാമുള്ളയിലെ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റ്മുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യുവരിച്ചു. മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു.

പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘമാണ് ഓപ്പറേഷനില്‍ പങ്കെടുക്കുത്തതെന്ന് കാശ്മീര്‍ പൊലീസ് അറിയിച്ചു. ഇന്നലെ ഭീകരരുടെ വെടിയേറ്റ് ശ്രീനഗറില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം ഇതുവരെ 22 ഭീകരരെ വധിച്ചു എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

ശ്രീനഗറിലെ ചനാപോര മേഖലയില്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌ക്കര്‍ ഇ ത്വയ്ബയുടെ രണ്ട് ഹൈബ്രിഡ് ഭീകരരെ പൊലീസ് രണ്ട് ദിവസം മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കല്‍ നിന്ന് വന്‍ ആയുധശേഖരവും കണ്ടെടുത്തിരുന്നു. 15 പിസ്റ്റളുകള്‍, 30 മാഗസിനുകള്‍, ഒരു സൈലന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധശേഖരമാണ് പൊലീസ് കണ്ടെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!