Local News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വേങ്കാട്ട് ചാലില്‍ പത്മനാഭന്‍ മാസ്റ്റര്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വേങ്കാട്ട് ചാലില്‍ പത്മനാഭന്‍ മാസ്റ്റര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പൊതു പ്രവര്‍ത്തകനും പഴയ ഫുട്‌ബോളറുമായ ഇദ്ദേഹത്തിന് 86 വയസ്സായിരുന്നു. മിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കുന്ദമംഗലം ഹൈസ്‌ക്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു. കെപിസിസി മെമ്പര്‍, ഡിസിസി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അരുണോധയം വായനശാലയുടെ സ്ഥാപിതകാലം തൊട്ട് ഇന്നേവരെയുള്ള പ്രസിഡന്റാണ്. ഓട്ടെറെ ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുന്ദമംഗലം കോര്‍പ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാരന്തൂര്‍ ഹൗസിംഗ് സൊസൈറ്റിയുടെ പ്രസിഡന്റായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. റിട്ടയര്‍മെന്റിന് ശേഷം വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍

രണ്ട് മക്കള്‍: ബാലകൃഷ്ണന്‍, ബീന (ആസ്‌ട്രേലിയ) മരുമക്കള്‍: പ്രവീണ്‍കുമാര്‍ നീലിയത്ത്, സ്മിത

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!