ചിങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയിൽ റെയിൽ പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള കൂടുതൽ ട്രെയിനുകൾ ഇന്ന് മുതൽ ഓടില്ല. യാത്രക്കായി ഏറെ ആശ്രയിക്കുന്ന പരശുറാമും,. ജനശതാബ്ദിയും താത്കാലികമായി റദ്ദാകുന്നതോടെ മലബാറുകാർക്കാണ് യാത്രാ ദുരിതം രൂക്ഷമാകുന്നത്.
കോട്ടയത്ത് അറ്റകുറ്റപ്പണിയും പാതയിരട്ടിപ്പിക്കലും കാരണം ഇനിയുള്ള 8 ദിവസം മംഗലൂരുവിനും നാഗർകോവിലിനും ഇടയിലെ 51 യാത്രക്കാർ ദുരിതത്തിലാകും. ഈ മാസം 29 വരെയാണ് ട്രെയിനുകളുടെ നിയന്ത്രണം. ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
മംഗളൂരു-നാഗർകോവിൽ പരശുറാം ഇന്നലെ മുതൽ 28 വരെയും നാഗർകോവിൽ-മംഗളൂരു പരശുറാം ഇന്നുമുതൽ മുതൽ 29 വരെയും റദ്ദാക്കി. ഇനിയുളള അഞ്ചുദിവസത്തേക്ക് ജനശതാബ്ദിയും ഉണ്ടാകില്ല . തിരുവനന്തപുരത്തേക്കുളള വേണാട് എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് നേരത്തേ പൂർണമായും റദ്ദാക്കിയിരുന്നെങ്കിലും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഷൊർണൂർ വരെ സർവ്വീസ് നടത്തുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.

