information News

സൗജന്യ തൊഴില്‍മേള 26ന്

തിരുവനന്തപുരം തൈക്കാടുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് ആന്‍ഡ് ട്രെയിനിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി 26 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍, അക്കാഡമിക് കൗണ്‍സിലര്‍, അക്കൗണ്ടന്റ്, കമ്പ്യൂട്ടര്‍ ടീച്ചര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റര്‍, ഷോറൂം സെയില്‍സ്, ടെലികോളര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ 23 നകം https://forms.gle/Yk7SoRkyNKqB8Ndx8 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്റര്‍വ്യൂ ദിവസം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2332113, 8304009409.
പി.എന്‍.എക്‌സ്. 1983/2022

കെ.എസ്.എഫ്.ഡി.സി ഒരുക്കിയ ഒ.റ്റി.റ്റി പ്ലാറ്റ് ഫോമിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ (മെയ് 18)

സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെ എസ് എഫ് ഡി സി തയ്യാറാക്കിയ ഒ. റ്റി. റ്റി പ്ലാറ്റ് ഫോമിന്റെ ഔദ്യോഗിക പ്രഖ്യാപനവും നാമകരണവും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ബുധനാഴ്ച രാവിലെ 10 ന് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററിലാണ് പരിപാടി.
സര്‍ക്കാരിന് കീഴില്‍ ഒ.റ്റി.റ്റി സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സുതാര്യത ഉറപ്പാക്കുന്നതും ചലച്ചിത്ര നിര്‍മാതാവിന് പ്രേക്ഷകരുടെ എണ്ണമനുസരിച്ചു വരുമാനം ലഭിക്കുകയും ചെയ്യുന്ന ഏറ്റവും ആധുനിക രീതിയിലുള്ള സ്ട്രീമിംഗ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകന്റെ താല്പര്യപ്രകാരം തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രം തുക നല്‍കുന്ന പേ പെര്‍ വ്യൂ അടിസ്ഥാനത്തിലാണ് പ്ലാറ്റ് ഫോം പ്രവര്‍ത്തിക്കുക. നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പി.എന്‍.എക്‌സ്. 1984/2022

അപേക്ഷ ക്ഷണിച്ചു

സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിനായി ഡിസ്ട്രിക്റ്റ് കോ-ഓര്‍ഡിനേറ്റര്‍/പ്രോജക്ട് എക്സിക്യൂട്ടീവ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.cmdkerala.net സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 26.
പി.എന്‍.എക്‌സ്. 1985/2022

ആയൂര്‍വേദ കോളേജില്‍ കരാര്‍ നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര സ്ത്രീരോഗ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് 18ന് രാവിലെ 11ന് കോളേജ് പ്രന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30 ന് കോളേജിലെത്തണം.
പി.എന്‍.എക്‌സ്. 1986/2022

അഡ്വാന്‍സ്ഡ് ട്രെയിനിങ് ഇന്‍ മൈക്രോ ബയോളജി

റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ട്രെയിനിംഗ് ഇന്‍ മൈക്രോബയോളജി ട്രെയിനിംങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 30നു വൈകിട്ട് നാലു വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in.
പി.എന്‍.എക്‌സ്. 1987/2022

കണ്ണൂരിലെ പായം പഞ്ചായത്തില്‍ ആധുനിക തിയേറ്റര്‍ സമുച്ചയം: നിര്‍മ്മാണോദ്ഘാടനം നാളെ (മേയ് 18)

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ കണ്ണൂരിലെ പായം പഞ്ചായത്തില്‍ നിര്‍മിക്കുന്ന ആധുനിക തിയേറ്റര്‍ സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം 18ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ രാവിലെ 9.30 ന് നടക്കുന്ന പരിപാടിയില്‍ സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനാകും. തിയേറ്റര്‍ നിര്‍മിക്കുന്നതിനായി പായം പഞ്ചായത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം കെ എസ് എഫ് ഡി സി യ്ക്ക് കൈമാറും.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു കോടി ചെലവഴിച്ചാണ് നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് പായം പഞ്ചായത്തില്‍ തിയേറ്റര്‍ ഒരുക്കുന്നത്. രണ്ടു സ്‌ക്രീനുകളുള്ള തിയേറ്റര്‍ സമുച്ചയമാണ് നിര്‍മിക്കുന്നത്. തിയ്യേറ്ററുകളില്‍ 4സ 3ഉ ഡിജിറ്റല്‍ പ്രൊഡക്ഷന്‍, ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റം, ജെ ബി എല്‍/ ഡോള്‍ബി സ്പീക്കര്‍, സില്‍വര്‍ സ്‌ക്രീന്‍, ഇന്‍വെര്‍ട്ടര്‍ ടൈപ്പ് ശീതീകരണ സംവിധാനം തുടങ്ങിയവയാണ് ഒരുക്കുന്നത്. കൂടാതെ സുരക്ഷ ഒരുക്കുന്നതിനായി ക്യാമറകള്‍, വൈദ്യുതി തടസം ഒഴിവാക്കുന്നതിനായി ആധുനിക ജനറേറ്ററുകള്‍, അഗ്നി രക്ഷാ സംവിധാനങ്ങള്‍, എല്‍ ഇ ഡി ഡിസ്പ്ലേ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കും. രണ്ടു തിയേറ്ററുകളിലുമായി 300 സീറ്റുകളാണ് ക്രമീകരിക്കുക. കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, മാനേജിങ് ഡയറക്ടര്‍ എന്‍ മായ, പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!