Local News

വെണ്ണക്കോട് പുഴയില്‍ മുങ്ങി മരിച്ച കുട്ടികളുടെ വീട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു

വെണ്ണക്കോട് പുഴയില്‍ മുങ്ങി മരിച്ച കുട്ടികളുടെ വീട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു. മാതോലത്തുകടവ് പുഴയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പെരുങ്ങാമ്പുറത്ത് മുഹമ്മദിന്റെ മകന്‍ മുഹമ്മദ് അമീനും വട്ടക്കണ്ടി ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷാക്കുമാണ് മരണപ്പെട്ടത്.

കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച മന്ത്രി കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കു ചേര്‍ന്നു. സംഭവം നടന്ന മാതോലത്തുകടവിലും മന്ത്രി സന്ദര്‍ശനം നടത്തി. തുടര്‍ച്ചയായി മുങ്ങി മരണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓമശ്ശേരി പഞ്ചായത്ത് അംഗം മൂസ നെടിയെടത്ത് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!