എം പദ്മകുമാർ സംവിധാനം ചെയ്ത പുതിയ ചിത്രം പത്താം വളവ് വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ ക്ലൈമാക്സ് ആണിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചചെയ്യപെടുന്നത്. അവകാശപ്പെട്ട നീതി നിഷേധിക്കപ്പെട്ടാൽ ഒരു സാധാരണക്കാരൻ എന്ത് ചെയ്യണം എന്ന ചോദ്യമാണ് പത്താം വളവ് കണ്ടിറങ്ങിയാൽ മനസ്സിൽ ബാക്കിയാകുന്നതെന്ന് പ്രേക്ഷകർ പറയുന്നു.
സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത് . ‘നീതി സാദാരണക്കാരന് അവകാശമാണോ ഔദാര്യമാണോ?’ എന്നതാണ് പ്രേക്ഷകരുടെ ചോദ്യം.
സുരാജ് വെഞ്ഞാറമൂട് ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മെയ് 13 നാണ് റിലീസായത്. വർഷങ്ങൾക്ക് മുൻപ് കേരള മനസാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിൽ അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍.അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍..
നടി മുക്തയുടെ മകൾ കണ്മണി സുരാജിന്റെ മകളായി ഈ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.
നൈറ്റ് ഡ്രൈവ് തിരക്കഥകൃത്ത് അഭിലാഷ് പിള്ളയാണ് പത്താം വളവിനുംതിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷിന്റെ രണ്ടാമത്തെ ത്രില്ലര്‍ ചിത്രമാണിത്. യു ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നു നിർമ്മിച്ചിരിക്കുന്നത്.