നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി . ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് ഹർജിയിൽ വാദം കേട്ട ശേഷം പരീക്ഷ നിശ്ചയിച്ച തിയതിയിൽ തന്നെ നടത്താനും നിർദേശിച്ചു,.
പരീക്ഷ തിയതി മാറ്റുന്നത് വിദ്യാര്‍ത്ഥികളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അത് അനിശ്ചിതത്വത്തിന് കാണമാകുമെന്നും ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു.
ആശുപത്രികളിൽ പി ജി ഡോക്ടർമാരുടെ കുറവുണ്ടെന്നും അതിനാൽ പരീക്ഷ മാറ്റി വെക്കരുതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
തയ്യാറെടുക്കാൻ കൂടുതൽ സമയം ലഭിക്കാഞ്ഞതിനാൽ 8 ആഴ്ചത്തേക്ക് പരീക്ഷ നീട്ടി വെക്കാനായിരുന്നു ഹർജിക്കാരുടെ ആവശ്യം. പിജി കൗണ്‍സില്‍ 2021 ലെ പരീക്ഷ അഞ്ച് മാസം വൈകിയത് ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ സമയം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്. സമൂഹമാധ്യമങ്ങളിലും വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഇതോടെ മുമ്പ് നിശ്ചയിച്ച പ്രകാരം ഈ മാസം 21 തന്നെ പരീക്ഷ നടക്കും. മെയ് 16 ന് അഡ്മിറ്റ് കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും.

