Kerala Local

മോട്ടര്‍ വാഹന നിയമഭേദഗതി: ഓണക്കാലം കഴിയും വരെ പരിശോധന ഇല്ല

മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ ഇളവിനായി സര്‍ക്കാര്‍ നിയമോപദേശം തേടി. പരിശോധനകളില്‍ അയവുവരുത്തിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടെന്നും നിയമം നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നത് എല്‍ഡിഎഫിന്‍റെ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമലംഘനങ്ങള്‍ക്ക് അഞ്ചിരട്ടി വരെ പിഴ ഈടാക്കുന്ന മോട്ടര്‍ വാഹന നിയമഭേദഗതി സംസ്ഥാനത്തു തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു.

ഓണക്കാലം കഴിയുംവരെ കര്‍ശന വാഹന പരിശോധന വേണ്ടെന്നാണു തീരുമാനം. ഓണത്തിനു ശേഷം സ്ഥിതി വീണ്ടും വിലയിരുത്തി തുടര്‍നടപടികള്‍ തീരുമാനിക്കും.

അതേസമയമാ റോഡുകളില്‍ മോട്ടര്‍ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തി. സമീപകാലത്തുണ്ടായ പല പ്രധാന വാഹനാപകടങ്ങളിലും തെളിവു കണ്ടെത്താന്‍ ക്യാമറകള്‍ സഹായകമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ക്യാമറകള്‍ മുഴുവന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനമായി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!