National News

ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ല, മിശ്രവിവാഹത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും രാജ്യത്ത് മിശ്രവിവാഹത്തിന് തടസ്സങ്ങളൊന്നുമില്ലെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര. വ്യത്യസ്ത വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന മനുഷ്യര്‍ക്ക് നിയമപരമായ പ്രായപൂര്‍ത്തിയായാല്‍ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നതില്‍ യാതൊരു തടസവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലൗ ജിഹാദ് നടന്നിട്ടുണ്ടെന്ന് ബിജെപി പ്രചരണം നടത്തുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ‘എന്താണ് ലൗ ജിഹാദ്?, ഒരു ഡിക്ഷണറിയിലും ഞാന്‍ ഈ പദം കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങളുടെ മക്കള്‍ മിശ്രവിവാഹത്തിന് നിര്‍ബന്ധിക്കപ്പെട്ടുവെന്നാരോപിച്ച് മാതാപിതാക്കളില്‍ നിന്ന് കമ്മീഷന് മുമ്പ് ചില പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികളില്‍ പലതും സത്യമാണെന്ന് പിന്നീട് കണ്ടെത്തിയെന്നും അദ്ദേഹം ചൂണ്ടികാട്ടി.

‘ഏതെങ്കിലും പ്രത്യേക സമുദായം ലൗ ജിഹാദുണ്ടെന്ന തരത്തില്‍ പരാതി പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ബിജെപി പ്രതിനിധിയോ വക്താവോ അല്ല. ബിജെപിക്കേ അതിനെ കുറിച്ച് പറയാന്‍ കഴിയൂ’വെന്നും അദ്ദേഹം വ്യക്തമാക്കി.

മതത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ഏതെങ്കിലും ഒരു സമുദായത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല. മിശ്രവിവാഹത്തിന് തടസ്സങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!