Entertainment News

സിനിമ മേഖലയില്‍ ലൈംഗിക ചൂഷണം സാധാരണം; വെളിപ്പെടുത്തലുമായി കങ്കണ

ബോളിവുഡിലെ ‘കറുത്ത സത്യങ്ങള്‍’ വെളിപ്പെടുത്തി ബോളിവുഡ് താരം കങ്കണ റണൗത്ത്. ലൈംഗിക ചൂഷണം സിനിമ മേഖലയില്‍ സാധാരണമാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. കങ്കണ അവതാരകയായ ലോക് അപ്പ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് നടി ഇക്കാര്യം തുറന്നടിച്ചത്.

‘ചെറുപ്പക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് വളരെ സാധാരണമാണെന്ന് ഞാന്‍ കരുതുന്നു. പ്രത്യേകിച്ച് സിനിമ, ഫാഷന്‍ മേഖലകളില്‍. നമ്മള്‍ എത്രമാത്രം പ്രതിരോധിച്ചാലും, അത് സത്യമാണ്. ഇത് നിരവധി അവസരങ്ങള്‍ നല്‍കുമ്പോള്‍, നിരവധി സ്വപ്നങ്ങളെ തകര്‍ക്കുകയും ആളുകളെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു. ഇതാണ് കറുത്ത സത്യം’, കങ്കണ ചൂണ്ടികാട്ടുന്നു.

ബോളിവുഡ് ഇന്റസ്ട്രീയിലെ ‘മീ ടൂ പ്രസ്ഥാനത്തെക്കുറിച്ചും നടി തുറന്നു പറയുന്നുണ്ട്. ‘മീടു ആരോപണവുമായി എത്തിയ സ്ത്രീകള്‍ ഇപ്പോള്‍ അപ്രത്യക്ഷരായിരിക്കുന്നു. എത്ര പേര്‍ വന്നോ അവരൊക്കെ ഈ ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷരായി. ഞാന്‍ അവരെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും ഞാനും പുറത്താകുന്നു’ എന്ന് കങ്കണ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!