സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു രാജും. വിവാഹിതരാകുന്നു.ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിയുമാണ് ഡോ ശ്രീരാം വെങ്കിട്ടരാമന്‍. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍വെച്ച് വിവാഹം നടക്കുമെന്നാണ് വിവരം.എം.ബി.ബി.എസ്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് തിരിയുന്നത്.
2012-ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം, സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുന്നത്. പിന്നീട് ദേവികുളം സബ് കളക്ടറായിരിക്കേ സ്വീകരിച്ച നടപടികള്‍ വലിയ ജനപ്രീതി നേടിക്കൊടുത്തു. എന്നാല്‍ 2019-ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും വിവാഹം. സഹപ്രവർത്തകർക്കായി വിവാഹ സൽക്കാരം പിന്നീട് നടത്തുമെന്നാണ് അറിയുന്നത്.

