ഭിന്നിപ്പിനെതിരെ എപ്പോളും ജാഗ്രത പുലർത്തണമെന്ന് അമൃത്സറിലെ വിഭജന മ്യൂസിയം സന്ദർശന വേളയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു.
ഈ മ്യൂസിയം നമ്മുടെ ദുരന്തം നിറഞ്ഞ ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കുന്നു എല്ലാ തരത്തിലുള്ള വിഭജനങ്ങള്‍ക്കെതിരെയും മുന്നറിയിപ്പും നല്കുന്നു. ഐക്യത്തിലൂടെ മാത്രമെ നമുക്ക് സമാധാനം ലഭിക്കുകയുള്ളു” എന്‍ വി രമണ പറഞ്ഞു.
ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണിത്. ഭിന്നിപ്പിനെതിരെ എപ്പോഴും ജാഗ്രത പുലര്‍ത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ജാലിയന്‍ വാലാബാഗ് ഈ രാജ്യത്തെ ജനങ്ങളുടെ കരുത്തും പ്രതിരോധശേഷിയും വെളിവാക്കുന്നെന്നും അദ്ദേഹം മ്യൂസിയം സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് അമൃത്സറിലെ ജാവിയന്‍ വാലാബാഗ് സ്മാരകം സന്ദര്‍ശിച്ചത്. ബാഗ് അതിര്‍ത്തിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി.

