Kerala News

എം.പി ഗോവിന്ദന്‍ നായര്‍ കേരള രാഷ്ട്രീയത്തിലെ മാന്യതയുടെ പ്രതീകം: എ.കെ.ആന്റണി

കേരള രാഷ്ട്രീയത്തിലെ മാന്യതയുടെ പ്രതീകമായിരുന്നു അന്തരിച്ച ശ്രീ.എം.പി ഗോവിനന്ദന്‍ നായര്‍ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി.ഏറ്റവും ആദരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തരില്‍ ഒരാളായിരുന്നു അദ്ദേഹാമെന്നും വേര്‍പാടില്‍ എ കെ ആന്റണി അനുശോചനം രേഖപ്പെടുത്തി. ചെറുപ്പകാലം മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലയിലെ ഊര്‍ജ്ജസ്വലനായ നേതാവ്. ദീര്‍ഘകാലം കോട്ടയം ഡി.സി.സിയുടെ പ്രസിഡന്റായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ ഏറ്റവും സല്‍കീര്‍ത്തിയോടെ പ്രവര്‍ത്തിച്ച ഗോവിന്ദന്‍ നായര്‍ക്കെതിരെ എതിരാളികള്‍ പോലും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. അത്രമാത്രം മാതൃകാപരമായിരുന്നു തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റ പ്രസിഡന്റെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

കേരളത്തിലെ ആരോഗ്യ മന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. കോട്ടയത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് മുന്‍കൈയ്യെടുത്തത് അദ്ദേഹമാണ്. ആരോഗ്യ മേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തമാക്കുന്നതിനുമൊക്കെയുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്. ആരോഗ്യ മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും ഒരു നിലയിലുള്ള ആരോപണങ്ങളും ഉയരാത്താതാണ്.
കഴിഞ്ഞ ഏതാനും നാളുകളായി അനാരോഗ്യം കര്‍മ്മ രംഗത്ത് നിന്നും വിരമിക്കാന്‍ നിര്‍ബന്ധിക്കുന്നതുവരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു.കോട്ടയത്തെ കോടതികളിലും ഹൈക്കോടതിയിലും പ്രക്ട്രീസ് ചെയ്ത അദ്ദേഹം കേരളത്തിലെ അറിയപ്പെടുന്ന ഒരു അഭിഭാഷകന്‍കൂടിയായിരുന്നു. കെ.എസ്.യു പ്രവര്‍ത്തനകാലം മുതല്‍ അടുപ്പമുള്ള സഹപ്രവര്‍ത്തകനായ അദ്ദേഹത്തെ കോട്ടയത്ത് ചെല്ലുമ്പോള്‍ സന്ദര്‍ശിക്കുമായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!