National News

മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി തർക്കം;ജെഎൻയു സംഘർഷത്തിൽ , എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്തു

മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർഥികളെ ആക്രമിച്ച കേസിൽ എ.ബി.വി.പി പ്രവർത്തകർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു.സംഘർഷത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ 20 പേര്‍ക്ക് പരിക്കേറ്റിരുന്നു.എസ്.എഫ്.ഐയുടേയും മറ്റു ഇടത് സംഘടനകളുടേയും വിദ്യാർഥി യൂണിയന്റേയും പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാമനവമി ദിവസമായ ഇന്നലെ ജെ.എന്‍.യു ഹോസ്റ്റലില്‍ മാംസം വിളമ്പി എന്ന് ആരോപിച്ചാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചത്.
ഇതിനെത്തുടർന്ന് ചോദ്യം ചെയ്ത വിദ്യാഥികളെ കല്ലെറിഞ്ഞും ചെടിച്ചട്ടികളെറിഞ്ഞും അക്രമിച്ചത് എബിവിപിയാണെന്ന് പരാതിയിൽ പറയുന്നു. ആദ്യം പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല എന്നാരോപിച്ചു കൊണ്ട് രാത്രി വിദ്യാർഥികളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ അപ്പോഴും പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് ഇന്ന് ഉച്ചക്ക് 2 മണിക്ക് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് വിദ്യാർഥി സംഘടനകൾ മാർച്ച് പ്രഖ്യാപിച്ചിരുന്നു. അക്രമണത്തിൽ മലയാളികളടക്കം 50 പേർക്ക് പരിക്കേറ്റു. എന്നാൽ ഇടതുപ്രവര്‍ത്തകര്‍ ഹോസ്റ്റലിലെ പൂജ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് എ.ബി.വി.പിയുടെ ആരോപണം. ഇതേത്തുടർന്ന് ഇന്ന് രാവിലെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!