കുടുംബവഴക്കിനെ തുടർന്ന് വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് അച്ഛൻ കുട്ടൻ(60) ‘അമ്മ ചന്ദ്രിക (55 ) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം പോലീസിനെ വിളിച്ചറിയിച്ച് മുങ്ങിയ ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടങ്ങി .
അനീഷും മാതാപിതാക്കളും വീട്ടിൽ എന്നും വഴക്കാണെന്നാണ് നാട്ടുകാർ പറയുന്നത്.ഇന്ന് രാവിലെ വീടിന് മുമ്പിൽ പുല്ലരിയുന്ന ദമ്പതികളുടെ അടുത്തേക്ക് മകൻ വരുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുമായി വഴക്കിട്ട അനീഷ് വീടിനകത്തേക്ക് പോയി വെട്ട് കത്തിയുമായി വന്ന് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ പുറത്തേക്കോടിയ മാതാപിതാക്കളെ പിന്തുടർന്നെത്തിയ അനീഷ് ഇരുവരെയും റോഡിലിട്ട് വെട്ടി കൊലപ്പെടുത്തി.
സംഭവത്തിന് ശേഷം അനീഷ് തന്നെയാണ് വിവരം പോലീസിനെ വിളിച്ചറിയിച്ചത്. പിന്നാലെ ഇയാള്‍ ബൈക്കുമായി വീട്ടില്‍നിന്ന് കടന്നുകളയുകയായിരുന്നു. പ്രതിയെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഉടന്‍തന്നെ ഇയാള്‍ കസ്റ്റഡിയിലാകുമെന്നാണ് പോലീസ് നല്‍കുന്നവിവരം.

